കോഴിക്കോട് ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന; മുഴുവൻ സ്വർണവും പിടിച്ചെടുക്കും
ജ്വല്ലറിയിലെ മുഴുവൻ സ്വർണവും അനധികൃതമെന്നും കസ്റ്റംസ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹെസ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന. ജ്വല്ലറിയിലെ മുഴുവൻ സ്വർണവും അനധികൃതമെന്നും കസ്റ്റംസ്. ജ്വല്ലറിയിൽ സൂക്ഷിച മുഴുവൻ സ്വർണത്തിന്‍റെ ഉറവിടവും പരിശോധിക്കും. രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വര്‍ണക്കടത്തുകാരില്‍ നിന്നും വാങ്ങിയ സ്വര്‍ണം കണ്ടെത്തി.അനധികൃതമായി സ്വര്‍ണം സൂക്ഷിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണത്തിന്റെ ഒരു ഭാഗം ഇവിടെയുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.