രൂപയുടെ വില വീണ്ടും ഇടിഞ്ഞു,ഒരു ഡോളറിന്റെ വില 69 .13 സർവകാല റെക്കോദിലേക്ക്
ഡോളറിന്റെ വില സർവകാല റെക്കോർഡ് നിലവാരത്തിലെത്തി
മുംബൈ :രൂപയുടെ മൂല്യത്തിൽ ഇന്ന് വൻ തകർച്ച രേഖപ്പെടുത്തി. ഏതാനും ആഴ്ചകളായി തുടരുന്ന വിലയിടിവ് ഇന്ന് രൂക്ഷമായി.ഇന്ന് രാവിലെ ഒരു ഡോളറിന്റെ വില സർവകാല റെക്കോർഡ് നിലവാരത്തിലെത്തി.ഇന്നലെ 69 .05 രൂപയിൽ ക്ളോസ് ചെയ്ത വില ഇന്ന് രാവിലെ 69 .13 രൂപ വരെ ഉയർന്നിരുന്നു.പിന്നീട് നില മെച്ചപ്പെടുത്തിയെങ്കിലും വിദേശ നാണയ വിപണിയിൽ കടുത്ത ആശങ്ക തുടരുകയാണ്. ഇപ്പോൾ 68 .96 രൂപയാണ് ഒരു ഡോളറിന്റെ നിരക്ക്.ഉയരുന്ന പണപ്പെരുപ്പ നിരക്കും ഡോളറിന്റെ ഡിമാന്റിൽ ഉണ്ടായ വര്ധനവുമാണ് ഇതിനു കാരണമായത്.ജൂണിൽ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 5 .77 ശതമാനമായി ഉയർന്നിരുന്നു.ജൂൺ 28 നു രേഖപ്പെടുത്തിയ 69 .10 രൂപയാണ് ഇതിനു മുൻപ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില.