ഇ ഡി ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് വിധി ഇന്ന്
ഇ.ഡി സെപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേട്ടത് ജസ്റ്റിസ് വി.ജി.അരുണാണ്. സ്വപ്‌നയുടെ ശബ്ദരേഖ, സന്ദീപ് നായരുടെ മൊഴി എന്നിവയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് ഉന്നയിക്കുന്ന ആരോപണവും തുടർന്ന് എടുത്ത കേസിനുമെതിരെയാണ് ഇ.ഡി ഹർജി നൽകിയത്.
കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ
മൊഴിനൽകാൻ പ്രതികലെ ഭീക്ഷണി പെടുത്തിയ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വിധി പറയും. ഇ.ഡി സെപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേട്ടത് ജസ്റ്റിസ് വി.ജി.അരുണാണ്. സ്വപ്‌നയുടെ ശബ്ദരേഖ, സന്ദീപ് നായരുടെ മൊഴി എന്നിവയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് ഉന്നയിക്കുന്ന ആരോപണവും തുടർന്ന് എടുത്ത കേസിനുമെതിരെയാണ് ഇ.ഡി ഹർജി നൽകിയത്. ഒരു ഏജൻസിയുടെ കണ്ടെത്തലിനെതിരെ മറ്റൊരു ഏജൻസി കേസെടുക്കുന്നത് ചട്ടവിരുദ്ധമാണ്.ക്രൈംബ്രാഞ്ച് കേസെടുത്തത് ദുരുദ്ദേശപരമാണ് എന്നിവയാണ് ഇ.ഡി കോടതിക്ക് മുൻപാകെ ഉന്നയിച്ചത്.
ഉന്നതരിലേയ്ക്ക് ഇ.ഡി.യുടെ അന്വേഷണം എത്തുന്നത് തടയാനാണ് സംസ്ഥാന സർക്കാറിനായി ക്രൈംബ്രാഞ്ച് വഴിവിട്ട് കേസെടുക്കുന്നത്. ഇഡിയ്ക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണ് ക്രൈംബ്രാഞ്ചെന്നും ഇ.ഡി.വാദിച്ചു. ക്രൈംബ്രാഞ്ച് ഇഡിക്കെ തിരെ കള്ളക്കഥകൾ മെനയുകയാണ്. ഇ.ഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചെന്ന പരാതി സന്ദീപ് നായർ മുൻപ് എവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു സന്ദീപിന്റെ മറുപടി. എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നിൽ ഉന്നതരുടെ പ്രേരണയെന്നും ഇ.ഡി കോടതിയിൽ അറിയിച്ചു.
ഹൈക്കോടതി ഇ.ഡിയുടെ വാദം ശരിവെച്ചാൽ ക്രൈബ്രാഞ്ചിനും സംസ്ഥാന സർക്കാറിനും കനത്ത തിരിച്ചടിയാകും. അതല്ല ക്രൈംബ്രാഞ്ച് എടുത്ത കേസ് ചട്ടവിരുദ്ധമല്ലെന്ന് കോടതി നിരീക്ഷണം വന്നാൽ ഇഡി ഇതുവരെ കണ്ടെത്തിയ തെളിവുകൾ കോടതിയെ പ്രത്യേകം ബോദ്ധ്യപ്പെടുത്തേണ്ടിവരും. സ്വർണ്ണക്കടത്ത് കേസിലെ രണ്ട് പ്രതികളെ കൊണ്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിച്ചുവെന്ന ആരോപണമാണ് ക്രൈംബ്രാഞ്ച് ഉന്നയിക്കുന്നത്. കോടതി ക്രൈംബ്രാഞ്ചിന്റെ നടപടി സാധൂകരിച്ചാൽ ഇ.ഡിക്കെതിരായ ആരോപണത്തിൽ അന്വേഷണം തുടരാൻ ക്രൈംബ്രാഞ്ചിനാകും. ഇതിന്റെ ഭാഗമായി ഇ.ഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ചിന് അനുവാദം ലഭിക്കും.