‘സമരം ചെയ്യാനുള്ള ചങ്കൂറ്റം എസ്എഫ്ഐ പെൺകുട്ടികൾക്കുണ്ട്. അവരാണ് ജയിലിലേക്ക് പോയത്. കീറിയ കൊടിമാറ്റാനും കീറിയവനെ കീറാനും അറിയാഞ്ഞിട്ടല്ല

രാഹുൽ ഗാന്ധിക്ക് നേരെ പ്രതിഷേധം നടത്തിയിട്ട് രാഹുലിന്‍റെ ചിത്രം വലിച്ചെറിഞ്ഞില്ല. മഹാത്മാ ഗാന്ധിയുടെ ചിത്രം വലിച്ചെറിഞ്ഞത് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് നേതാവുമായ ആളാണ്.' ഗഗാറിന്‍ പറഞ്ഞു

0

കല്‍പറ്റ | കേരളത്തിലെ ഏറ്റവും വലിയ പിശാച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കും കേട്ട് ആരും ഉറഞ്ഞു തുള്ളാൻ നിൽക്കേണ്ടെന്നും ഗഗാറിൻ വെല്ലുവിളിച്ചു. കല്‍പ്പറ്റയില്‍ യുഡിഎഫ് പ്രതിഷേധ റാലിക്കിടെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം കല്‍പ്പറ്റയില്‍ പ്രകടനം നടത്തി.

‘സമരം ചെയ്യാനുള്ള ചങ്കൂറ്റം എസ്എഫ്ഐ പെൺകുട്ടികൾക്കുണ്ട്. അവരാണ് ജയിലിലേക്ക് പോയത്. കീറിയ കൊടിമാറ്റാനും കീറിയവനെ കീറാനും അറിയാഞ്ഞിട്ടല്ല. അത് കോൺഗ്രസ് മനസിലാക്കണം. രാഹുൽ ഗാന്ധിക്ക് നേരെ പ്രതിഷേധം നടത്തിയിട്ട് രാഹുലിന്‍റെ ചിത്രം വലിച്ചെറിഞ്ഞില്ല. മഹാത്മാ ഗാന്ധിയുടെ ചിത്രം വലിച്ചെറിഞ്ഞത് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് നേതാവുമായ ആളാണ്.’ ഗഗാറിന്‍ പറഞ്ഞു.

മണ്ഡലത്തിൽ സന്ദർശനം നടത്തുമ്പോൾ പഞ്ചായത്ത് ഓഫിസിലെ ബാത്ത്‌റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുലെന്ന്  പി.ഗഗാറിൻ പറഞ്ഞു. വയനാട്ടിൽ വന്നാൽ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി എംപിക്ക് അറിയില്ലെന്ന് സിപിഐഎം  പി.ഗഗാറിൻ. വയനാടിനെക്കുറിച്ച് രാഹുലിന് ഒന്നും അറിയില്ലെന്നും കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ഗഗാറിൻ പറഞ്ഞു

രാഹുൽ ഗാന്ധി എന്താണ് ഈ നാടിനെക്കുറിച്ച് മനസിലാക്കിയത്. എന്തെങ്കിലും മനസിലാക്കിയ ആളാണെങ്കിൽ തരിയോട് പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റിനും അംഗങ്ങൾക്കും ബാത്ത് റൂമായി ഉണ്ടാക്കിയ റൂം ഉദ്ഘാടനം ചെയ്യാൻ പോകുമോ. ഇത് ഉദ്ഘാടനം ചെയ്യാൻ പോകുന്ന എംപിയാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി മണ്ഡലത്തിൽ വന്നിട്ട് എന്താണ് ചെയ്യുന്നതെന്ന് അയാൾക്കും അറിയില്ല. എംപിയെന്ന നിലയിൽ ബഫർ സോൺ വിഷയത്തിൽ രാഹുൽ ഇടപെടണം. ഇതാണ് എസ്എഫ്‌ഐ പറഞ്ഞത്. ഇപ്പോൾ വാർത്ത വന്നു. എംപി ഇടപ്പെട്ടു. എസ്എഫ്‌ഐ സമരം ചെയ്ത ദിവസം രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. എസ്എഫ്‌ഐ കുട്ടികൾ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൊലീസുകാരെ ആക്രമിച്ച ടി സിദ്ധിഖിന്റെ ഗണ്‍മാന്‍ സ്മിബിന്‍ കെ വിക്ക് സസ്‌പെന്‍ഷന്‍. കല്‍പ്പറ്റയിലെ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ വെച്ച് സഹപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലാണ് നടപടി. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശമുണ്ട്.
ടി സിദ്ധിഖിന്റെ അസാന്നിദ്ധ്യത്തില്‍ ഗണ്‍മാന്‍ സംഘര്‍ഷ സ്ഥലത്തെത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. സാഹചര്യങ്ങള്‍ ശാന്തമാക്കാനുള്ള പൊലീസ് ശ്രമത്തെ തടസ്സപ്പെടുത്തുന്നത് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. ഇതിനിടെ പൊലീസിനെ മര്‍ദ്ദിക്കുകയും തള്ളുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ടി സിദ്ധിഖ് എംഎല്‍എയുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റയില്‍ സംഘര്‍ഷങ്ങളുണ്ടാക്കിയതെന്ന ആരോപണം തെളിയിക്കുന്നതാണ് ഗണ്‍മാന്റെ പ്രകോപനകരമായ പെരുമാറ്റം.ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ പൊലീസുകാരനായ സ്മിബിന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രശ്‌നത്തില്‍ ഇടപെട്ടതായാണ് പൊലീസ് കരുതുന്നത്.

You might also like

-