സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്;കെ ടി ജലീൽ ബന്ധു നിയമന വിവാദം,പി.കെ ശശിക്കെതിരെയുള്ള പരാതിയും ചര്‍ച്ചയായേക്കും

കെ.ടി ജലീലിന്റെ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ മാനദണ്ഡങ്ങള്‍ മറികടന്ന് ‌ന്യൂനപക്ഷ ധനകാര്യ കോർപറേഷന്‍ ജനറൽ മാനേജരായി നിയമിച്ചത് വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന

0

.തിരുവനന്തപുരം :മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന വിവാദം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്തേക്കും. നിയമനവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് ഇന്നത്തെ യോഗത്തിന് ശേഷം വ്യക്തമാക്കിയേക്കും. പി.കെ ശശി എം.എൽ.എക്കെതിരെ പരാതി ഉന്നയിച്ച വനിത നേതാവ് വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ച സാഹചര്യത്തിൽ ഇക്കാര്യവും ചർച്ചക്ക് വരാൻ സാധ്യതയുണ്ട്.

കെ.ടി ജലീലിന്റെ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ മാനദണ്ഡങ്ങള്‍ മറികടന്ന് ‌ന്യൂനപക്ഷ ധനകാര്യ കോർപറേഷന്‍ ജനറൽ മാനേജരായി നിയമിച്ചത് വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന.യോഗ്യതയുള്ളവരെ മറികടന്നാണ് അബിദിന് നിയമനം നൽകിയതെന്ന രേഖകളടക്കം പുറത്ത് വന്നതിനെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്നലെ പറഞ്ഞത് ഇതായിരുന്നു.

നിയമനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ കെ.ടി ജലീൽ ഇന്നലെ എ.കെ.ജി സെന്ററിലെത്തി കോടിയേരിയോട് വിശദീകരിച്ചിരിന്നു. വിഷയത്തിലെ പാർട്ടി നിലപാട് യോഗശേഷം കൂടുതല്‍ വ്യക്തമാക്കിയേക്കും.നിയമന സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാട് കെ.ടി ജലീലിന് നിർണ്ണയകമാണ്.ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധു നിയമന വിവാദത്തിൽ കർശന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി ജലീലിന്റെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്ന് ഏവരും ഉറ്റ് നോക്കുന്നുണ്ട്.പി.കെ ശശിക്കെതിരെ പാലക്കാടുള്ള വനിത നേതാവ് ഉന്നയിച്ച പരാതിയും ഇന്നത്തെ യോഗത്തിന്റെ പരിഗണനക്ക് വന്നേക്കും.പാർട്ടി കമ്മീഷന്റെ റിപ്പോർട്ട് നീണ്ട് പോകുന്നത് കൊണ്ട് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചതോടെ സംസ്ഥാന നേതൃത്വം കൂടുതൽ സമ്മർദ്ദത്തിലായിട്ടുണ്ട്. ഇതിന്റെ തുടർ നടപടികളും യോഗത്തിൽ ചർച്ചക്ക് വന്നേക്കും. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിന്റെ പരിഗണനക്ക് വരാൻ സാധ്യതയുണ്ട്

You might also like

-