കേന്ദ്ര വിരുദ്ധ സമരം സിപിഐഎം സംഘടിപ്പിക്കുന്ന സത്യാഗ്രഹസമരം ഇന്ന്
സംസ്ഥാനമൊട്ടാകെ ഇരുപത്തി അഞ്ച് ലക്ഷത്തിലധികം പേര്‍ അണിനിരക്കും. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിയതിനെതിരെയുള്ള താക്കീതായിരിക്കും പ്രധാനമായും തലസ്ഥാനജില്ലയില്‍ സത്യാഗ്രഹം
തിരുവനന്തപുരം: കോവിഡ് മാനദ്ണ്ഡങ്ങള്‍ പാലിച്ച് വൈകിട്ട് 4 മുതല്‍ 4.30വരെയാണ് പരപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനമൊട്ടാകെ ഇരുപത്തി അഞ്ച് ലക്ഷത്തിലധികം പേര്‍ സത്യാഗ്രഗത്തില്‍ അണിനിരക്കും.കേന്ദ്രസര്‍ക്കാരിനെതിരെ 16 ആവശ്യങ്ങളാണ് സിപിഐ എം ഉന്നയിക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വീടുകളിലും പാര്‍ടി ഓഫീസുകളിലും വര്‍ഗ ബഹുജന സംഘടനാ ഓഫീസുകളിലും വൈകിട്ട് 4 മുതല്‍ 4.30 വരെയാണ് സത്യഗ്രഹം. കൊവിഡ് മാനദ്ണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന സമരത്തില്‍ നാല്‌പേരില്‍ കൂടാന്‍ പാടില്ല.
സംസ്ഥാനമൊട്ടാകെ ഇരുപത്തി അഞ്ച് ലക്ഷത്തിലധികം പേര്‍ അണിനിരക്കും. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിയതിനെതിരെയുള്ള താക്കീതായിരിക്കും പ്രധാനമായും തലസ്ഥാനജില്ലയില്‍ സത്യാഗ്രഹം.സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വസതിയിലും. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമ ചന്ദ്രന്‍ പിള്ളയും കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്ററും എ കെ ജി സെന്ററിലും സമരത്തിന്റെ ഭാഗമായി പങ്കെടുക്കും