പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കണം സോണിയക്കു നേതാക്കളുടെ കത്ത്

ഗുലാംനബി ആസാദ്, കബില്‍ സിബല്‍, മനീഷ് തിവാരി എന്നിവടക്കം 23 പേരാണ് ഒപ്പിട്ടത് .  കത്തിൽ ആറ് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

0

ഡൽഹി ;ദേശീയതലത്തിൽ നേതൃത്ത ഇല്ലായ്‌മ കോൺഗ്രസ്സിനെ ശിഥിലമാകുന്നതിനിടെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യം ശ്കതമാകുകയാണാണ് . 23 നേതാക്കള്‍ ഒപ്പിട്ട കത്ത് സോണിയ ഗാന്ധിക്ക് നല്‍കി. നാളെ പ്രവര്‍ത്തകസമിതി ചേരാനിരിക്കെയാണ് കത്ത് നല്‍കിയത്. ഗുലാംനബി ആസാദ്, കബില്‍ സിബല്‍, മനീഷ് തിവാരി എന്നിവടക്കം 23 പേരാണ് ഒപ്പിട്ടത് .  കത്തിൽ ആറ് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരിച്ചുവരവിന് വഴിയൊരുക്കാന്‍ കൃത്യമായ നേതൃത്വം വേണമെന്നു കത്തിൽ വിശദീകരിക്കുന്നു. എഐസിസിയിലും പിസിസികളിലും മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം. പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കണം. സംഘടനാതിരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.പി.ജെ.കുര്യനും ശശി തരൂരുമാണ് കേരളത്തില്‍നിന്ന് കത്തില്‍ ഒപ്പിട്ടത്