സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആറുമാസത്തേക്ക് അവധിയിൽ

അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി സജീവപാർട്ടി പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ അഭാവത്തിൽ സംസ്ഥാന സെന്ററിന്റെ നേതൃത്വത്തിലാണ് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്

0

തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആറുമാസത്തിന് അവധിയിൽ പോകുന്നു. ഇതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയായി മറ്റൊരാളെ നിയമിക്കും. ചികിത്സയുടെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണൻ ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് അവധിയെടുക്കുന്നത്.അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി സജീവപാർട്ടി പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ അഭാവത്തിൽ സംസ്ഥാന സെന്ററിന്റെ നേതൃത്വത്തിലാണ് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. അടുത്തിടെ വിദഗ്ധ ചികിത്സക്കായി അദ്ദേഹം വിദേശത്തേക്കും പോയിരുന്നു. ഇനിയും ചികിത്സ തുടരേണ്ടത് ആവശ്യമായതിനാലാണ് കോടിയേരി ഇപ്പോൾ അവധിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. കോടിയേരിയുടെ അപേക്ഷയിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമതീരുമാനമെടുക്കും.

കോടിയേരി അവധിയിൽ പോകുന്നതോടെ മുതിർന്ന നേതാവായ എം. എ. ബേബിയെ സംസ്ഥാന സെക്രട്ടറിയായി നിയമിക്കാനാണ് സാധ്യത. എം. എ. ബേബിയെ പരിഗണിച്ചില്ലെങ്കിൽ ഇ. പി. ജയരാജൻ, എം. വി. ഗോവിന്ദൻ, എ. വിജയരാഘവൻ തുടങ്ങിയവർക്കും സാധ്യതയുണ്ട്. സെക്രട്ടറിയെ മന്ത്രിസഭയിൽനിന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയുമുണ്ടാകും.

You might also like

-