അതിർത്തിയിൽ പാക് പ്രകോപനം കരസേന മേധാവി നിയന്ത്രണ രേഖയിലെ സൈനിക ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

പൂഞ്ച്, രജൗരി എന്നീ സെക്ടറുകളിലെ സൈനിക ക്യാമ്പുകളാണ് ബുധനാഴ്ച രണ്‍ബീര്‍ സിംഗ് സന്ദര്‍ശിച്ചത്. വൈറ്റ് നൈറ്റ് കോര്‍പ്‌സ് കമാന്റര്‍ ലഫ്റ്റനന്റ് ജനറല്‍ ഹര്‍ഷ ഗുപ്തയ്‌ക്കൊപ്പമായിരുന്നു സന്ദര്‍ശനം

0

ജമ്മു കശ്മീര്‍ : പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണ രേഖയിലെ സൈനിക ക്യാമ്പുകള്‍ സന്ദര്‍ശിച്ച് കരസേന മേധാവി രണ്‍ബീര്‍ സിംഗ്. പൂഞ്ച്, രജൗരി എന്നീ സെക്ടറുകളിലെ സൈനിക ക്യാമ്പുകളാണ് ബുധനാഴ്ച രണ്‍ബീര്‍ സിംഗ് സന്ദര്‍ശിച്ചത്. വൈറ്റ് നൈറ്റ് കോര്‍പ്‌സ് കമാന്റര്‍ ലഫ്റ്റനന്റ് ജനറല്‍ ഹര്‍ഷ ഗുപ്തയ്‌ക്കൊപ്പമായിരുന്നു സന്ദര്‍ശനം.പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരന്തരമായി നടത്തുന്ന ആക്രമണത്തെക്കുറിച്ചും, നിലവിലെ അതിര്‍ത്തിയിലെ സുരക്ഷയെക്കുറിച്ചും സന്ദര്‍ശനത്തില്‍ വിലയിരുത്തിയതായി അധികൃതര്‍ അറിയിച്ചു. കൂടതെ പാകിസ്ഥാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും സൈനികരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

എല്ലാ സൈനികരുമായും അദ്ദേഹം സംവദിച്ചതായും, രാജ്യത്തിനായി അവര്‍ ചെയ്യുന്ന സേവനത്തെ പ്രകീര്‍ത്തിച്ചതായും അധികൃതര്‍ വ്യക്തമാക്കി. സൈനികരെ സന്ദര്‍ശിച്ച ശേഷം പൂഞ്ച് സെക്ടറിലെ സെല്‍കു ഗ്രാമത്തിലെ ആളുകളുമായും രണ്‍ബീര്‍ സിംഗ് കൂടിക്കാഴ്ച നടത്തി

You might also like

-