വിദ്യാർത്ഥികൾക്കെതിരെ യു എ പി എ ചുമത്തിയതിന് വിശദികരവുമായി സി പി ഐ എം ജില്ലാകമ്മറ്റി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി സി ഐ എം അറസ്റ്റ് ചെയ്യപ്പെട്ട പാര്‍ട്ടി അംഗങ്ങളെ പരോക്ഷമായി തള്ളി . കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ . പിടിയിലായ അലൻ ഷുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും പി മോഹനൻ പറഞ്ഞു.കോഴിക്കോട് ജില്ലയിലെ നാല്‍പ്പത്തേഴായിരത്തിലേറെ അംഗങ്ങലാണ് പാർട്ടിയിലുള്ളത് ഇതിൽ രണ്ടുപേർക്കു നേരെയാണ് ഇപ്പോൾപോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ചിട്ടുള്ളത് ആരോപണം പാർട്ടി പരിശോധിക്കും .

0

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി  അറസ്റ്റ് ചെയ്യപ്പെട്ട പാര്‍ട്ടി അംഗങ്ങളെ പരോക്ഷമായി തള്ളി . കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ . പിടിയിലായ അലൻ ഷുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും പി മോഹനൻ പറഞ്ഞു.കോഴിക്കോട് ജില്ലയിലെ നാല്‍പ്പത്തേഴായിരത്തിലേറെ അംഗങ്ങലാണ് പാർട്ടിയിലുള്ളത് ഇതിൽ രണ്ടുപേർക്കു നേരെയാണ് ,ഇപ്പോൾപോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ചിട്ടുള്ളത് ആരോപണം പാർട്ടി പരിശോധിക്കും . അടുത്തകാലത്ത് മാത്രമാണ്ഇരുവരും പാര്‍ട്ടി അംഗങ്ങളായത്. ഇവർക്ക് മാവോയ്‌സിറ്റ് ബന്ധം ഉണ്ടെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും പി മോഹനൻ പറഞ്ഞു.

അതേസമയം യു.എ.പി.എ അറസ്റ്റിനെതിരെ സി.പി.എം കോഴിക്കോട് ഏരിയാ കമ്മിറ്റിയുട പ്രമേയംപുറത്തുവന്നു . വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് ധൃതിപിടിച്ചാണെന്ന് പ്രമേയത്തില്‍ പറയുന്നു.ലഘുലേഖ കൈവശംവെച്ചത് യു.എ.പി.എ ചുമത്താനുള്ള കാരണമല്ലെന്നും സി.പി.എം കോഴിക്കോട് സൌത്ത് ഏരിയാ കമ്മിറ്റിയുടെ പ്രമേയത്തില്‍ പറയുന്നു. അതേസമയം അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

You might also like

-