കോവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു(663,168 ). മരിച്ചവരുടെ എണ്ണം 30,855

ഇന്നലെ മാത്രം അരലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിക്ക് പിറകെ സ്പെയിന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാഷ്ട്രങ്ങളിലെ മരണ സംഖ്യ ഉയരുകയാണ്.

0

ന്യൂസ് ഡെസ്ക് :കൊറോണ വൈറസ് COVID-19 ലോകമെമ്പാടുമുള്ള 199 രാജ്യങ്ങളെഇതുവരെ ബാധിച്ചു ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു(663,168 ). മരിച്ചവരുടെ എണ്ണം 30,855കടക്കുകയും ചെയ്തു. ഇറ്റലിയില്‍ ഇന്നലെ മാത്രം 889 പേരും സ്പെയ്നില്‍ 844 പേരും മരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ഇറ്റലിയെ മറികടന്നു. വിവിധ രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ മറികടന്ന് രോഗികളുടെ എണ്ണത്തിലും മരിച്ചവരുടെ എണ്ണത്തിലും മറ്റു രാഷ്ട്രങ്ങള്‍ മുന്‍പിലെത്തി. ഇന്നലെ മാത്രം അരലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിക്ക് പിറകെ സ്പെയിന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാഷ്ട്രങ്ങളിലെ മരണ സംഖ്യ ഉയരുകയാണ്.ഇറ്റലിയിൽ ഇതുവരെ 10,023 പേര് മരിച്ചു  ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് കാലിഫോര്‍ണിയയില്‍ രോഗവ്യാപനവും മരണവും കൂടുന്നു.

അമേരിക്കയില്‍ ഇന്നലെ 500ലധികം പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്താകെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. ഇന്നലെ മാത്രം അരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂവായിരത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ആശ്വസിക്കാവുന്ന വാര്‍ത്ത കോവിഡ് മുക്തരായവരുടെ എണ്ണം 141,953 അടുക്കുന്നു എന്നതാണ്. അതേസമയം കോവിഡ് ചികിത്സക്കായുള്ള ഗവേഷണങ്ങള്‍ വിവിധ രാജ്യങ്ങളിലായി തുടരുകയാണ്.

You might also like

-