സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
67,795 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ചത് 19 മരണങ്ങളാണ്. 67,795 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 5131 പേർക്കും സമ്പർക്കം മൂലമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരിൽ 22 പേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 91,931 സാമ്പിളുകൾ പരിശോധിച്ചു. 6,653 പേർ രോഗമുക്തി നേടി.
പ്രതിരോധ പ്രവർത്തനം ശക്തമായതിനാലാണ് രോഗം ഇനിയും ബാധിക്കാത്തയാളുകൾ കേരളത്തിലുള്ളത്. മികച്ച ജാഗ്രതയാണ് നാം പുലർത്തിയത്. അതുകൊണ്ട് കേരളത്തിൽ രോഗവ്യാപനം കുറവായത്. കേരളത്തിൽ മരണനിക്ക് കുറയ്ക്കാനും സാധിച്ചു. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നില്ല. ഇത് കൂടുതൽ ജാഗ്രത പുലർത്തണം എന്നതിന്റെ സൂചനയാണ്.
ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നീ കൊവിഡ് പ്രോട്ടോകോളുകൾ തുടരണം. മികച്ച ചികിത്സ കേരളത്തിൽ ലഭ്യമാക്കാൻ സാധിച്ചു. അതുകൊണ്ട് മരണനിരക്ക് വർധിക്കാതെ പിടിച്ചുനിർത്താൻ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.