പ്രതിദിന രോഗികള്‍ 84,332; 70 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

ഇന്നലെ 4002 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

0

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 84,332 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് പ്രതിദിന കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കുറയാതെ തുടരുകയാണ്. ഇന്നലെ 4002 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 3,67,081 ആയി. 24 മണിക്കൂറില്‍ 1,21311 പേര്‍ രോഗമുക്തി നേടി. 10,80,690 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

70 ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് പ്രതിദിന നിരക്കാണ് ഇന്നത്തേത്. 24,96,00,304 പേര്‍ രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

You might also like

-