കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തി,കോൺ​ഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു

ഡോക്ടർകൂടിയായ വരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നലെയാണ് നടപടി. വളയത്ത് നടന്ന വിവാഹത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ഇതോടെ പ്രദേശത്ത് ആശങ്ക രൂക്ഷമായി

0

ആലപ്പുഴ :കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോൺ​ഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു. ചെക്യോട് സ്വദേശി അബുബക്കറിനെതിരെയാണ് കേസെടുത്തത്.ഡോക്ടർകൂടിയായ വരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നലെയാണ് നടപടി. വളയത്ത് നടന്ന വിവാഹത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ഇതോടെ പ്രദേശത്ത് ആശങ്ക രൂക്ഷമായി.കോവിഡ് ചട്ടങ്ങൾ ലംഘിച്ച് ആലുവയിൽ മൃതദേഹം സംസ്കരിച്ച സംഭവത്തിൽ 45 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വീട്ടിലെ രണ്ട് അംഗങ്ങൾ കോവിഡ് പരിശോധനാ ഫലം കാത്ത് ക്വാറൻറീനിൽ കഴിയുമ്പോഴാണ് കോവിഡ് പരിശോധന നടത്താതെ മൃതദേഹം സംസ്ക്കരിച്ചത്.

കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന ആലുവ നഗരസഭയിലും അടുത്തുള‌ള പഞ്ചായത്തുകളിലും ഇന്ന് അർത്ഥരാത്രി മുതൽ കർശനമായ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി വി.എസ്.സുനിൽകുമാർ. ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂർ, ആലങ്ങാട്, ചൂർണ്ണിക്കര, എടത്തല, കരുമാലൂർ. 8 മേഖലയിലാണ് കർഫ്യു നടപ്പാക്കുകഈ പ്രദേശങ്ങളിലെ കടകൾ രാവിലെ 10 മുതൽ 2 വരെ മാത്രമേ തുറക്കുകയുള‌ളൂ എന്ന് മന്ത്രി അറിയിച്ചു.ചില മേഖലകളിൽ രോഗം പകരുന്നത് തുടക്കത്തിലേ തടയാനാണ് നിലവിൽ കർഫ്യുവിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

You might also like

-