കോവിഡ്19 :നിയസഭ സമ്മേളനം വെട്ടിച്ചുരുക്കി

കോവിഡ് 19മായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാട്ടി മന്ത്രി കെ.കെ ശൈലജക്കെതിരെ പി.ടി തോമസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

0

തിരുവനന്തപുരം: കോവിഡ്19 ആശങ്കയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻതീരുമാനം. നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. കാര്യോപദേശക സമിതിയിലാണ് തീരുമാനം. ധനാഭ്യർഥനകൾ ഒരുമിച്ച് പാസാക്കാൻ തീരുമാനിച്ചു.അതേസമയം സഭ വെട്ടിച്ചുരുക്കുന്നതിൽ പ്രതിപക്ഷം എതിർപ്പ് അറിയിച്ചു.ധനാഭ്യർഥനകൾ ചർച്ചയോടെയേ പാസാക്കാവൂ എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

കോവിഡ് 19മായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാട്ടി മന്ത്രി കെ.കെ ശൈലജക്കെതിരെ പി.ടി തോമസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ഇറ്റലിയില്‍ നിന്നെത്തിയവരെ നിരീക്ഷിക്കാന്‍ കേന്ദ്ര നിര്‍ദേശം ലഭിച്ചത് മാര്‍ച്ച് മൂന്നാം തിയതിയാണെന്നായിരുന്നു മന്ത്രി സഭയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 26ന് തന്നെ നിര്‍ദേശം നല്‍കിയിരുന്നുവെന്നും നോട്ടീസില്‍ പറയുന്നു.രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ചികത്സയിലുളള 16 പേരുടെയും ആരോഗ്യ നില തൃപ്തികരമാണ് . പുതുതായി രോഗം സ്ഥിരീകരിച്ച കണ്ണൂരിലേയും തൃശൂരിലേയും രോഗികളുടെ സമ്പർക്ക പട്ടിക ഇന്ന് പുറത്തിറക്കും
സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷം പങ്കെടുത്തതിനാൽ ഇന്നലെ ചേർന്ന കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനം എടുക്കാൻ കഴിഞ്ഞില്ല. ‌ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച കൂടാതെ പാസാക്കുന്നത് സംസ്ഥാന ഗുണകരമല്ല നിലപാടാണ് പ്രതിപക്ഷത്തിന്.

You might also like

-