ഗൾഫിൽ കോവിഡ് ബാധിച്ച് ആറുമലയാളികൾ മരിച്ചു
കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കാസർകോട് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കർ ഷിറിയ ( 57) ആണ് മരിച്ചത്. അല്പം മുമ്പ് ഫർവാനിയ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുവൈത്ത് വിമാനത്താവളത്തിൽ ‘റെന്റ് എ കാർ’ കമ്പനിയിലായിരുന്നു ജോലി
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് മലയാളികൾ യു.എ.ഇയിൽ മരിച്ചു. കണ്ണൂർ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം അബ്ദുൽ സമദ് (58), ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ. കൃഷ്ണപിള്ള (61), കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തുകര ചുണ്ടയിൽ കുഞ്ഞാമദ് (56), കാസർകോട് തലപ്പാടി സ്വദേശി അബ്ബാസ് (45), കുന്നംകുളം പാര്‍ളിക്കാട് കുന്നുശ്ശേരി ചനോഷ് (33) എന്നിവരാണ് മരിച്ചത്.കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കാസർകോട് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കർ ഷിറിയ ( 57) ആണ് മരിച്ചത്. അല്പം മുമ്പ് ഫർവാനിയ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുവൈത്ത് വിമാനത്താവളത്തിൽ ‘റെന്റ് എ കാർ’ കമ്പനിയിലായിരുന്നു ജോലി
അബൂദബി ബനിയാസ് വെസ്റ്റിൽ ബദരിയ ഗ്രോസറി നടത്തി വരികയായിരുന്ന കുഞ്ഞാമദ് അബൂദബി മഫ്റഖ് ആശുപത്രിയിലാണ് മരിച്ചത്. അവധിക്ക് നാട്ടിൽ പോയിരുന്ന കുഞ്ഞാമദ് രണ്ട് മാസം മുമ്പാണ് വിസ പുതുക്കാനായി തിരിച്ചെത്തിയത്.
മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. വർഷങ്ങളോളമായി ബനിയാസിൽ ബന്ധുക്കൾക്കൊപ്പം ചേർന്ന് ഗ്രോസറി നടത്തി വരികയായിരുന്നു. ഭാര്യ: ടി.കെ. സീനത്ത് കൂളിയങ്കാൽ. മക്കൾ: ശഹർബാന ശിറിൻ, ശർമിള ശിറിൻ, ഷഹല. സഹോദരങ്ങൾ: മൂസ്സ പടന്നക്കാട്, മജീദ് വെള്ളച്ചേരി, സമദ് വെള്ളച്ചേരി, പരേതയായ ബീഫാത്തിമ, സുബൈദ (തൈകടപ്പുറം), സഫിയ (കല്ലൂരാവി), സീനത്ത് (കുശാൽനഗർ). ബനിയാസിൽ ഖബറടക്കി.
ദുബൈയിലായിരുന്ന കൃഷ്ണപിള്ളയുടെ കോവിഡ് പരിശോധന ഫലം ശനിയാഴ്ച രാത്രിയാണ് പുറത്തുവന്നത്. ഞായറാഴ്ചയാണ് മരണം.
അജ്മാൻ ഇറാനി മാർക്കറ്റിൽ ഷോപ്പ് നടത്തുകയായിരുന്ന അബ്ദുൽ സമദ് രണ്ടാഴ്ചയായി ചികിത്സിയിലായിരുന്നു. ഭാര്യ: കുഞ്ഞാമിന. ഖബറടക്കം യു.എ.ഇയിൽ.
അബൂദബി മഫ്റഖ് ആശുപത്രിയിലാണ് അബ്ബാസ് മരിച്ചത്. ഖലീഫ സിറ്റി അല്‍ഫുര്‍സാന്‍ കമ്പനിയില്‍ 2009 മുതല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: കുബ്‌റ, സിനാന്‍. അബൂദബി കെ.എം.സി.സി കാസർകോട് ജില്ലാ ജന.സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍ മൂല, സെക്രട്ടറി അനീസ് മാങ്ങാട്, മഞ്ചേശ്വരം മേഖലാ പ്രസിഡൻറ് ഇബ്രാഹിം ഖലീല്‍ തുടങ്ങിയവർ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുന്നംകുളം പാര്‍ളിക്കാട് കുന്നുശ്ശേരി ചനോഷ് (33) തുമ്പയ് അജ്മാൻ ഹോസ്പിറ്റലിലാണ് മരിച്ചത്. അവിവാഹിതനാണ്. മാതാവ്: ലത. സഹോദരൻ: രമേഷ്.