702 പേർക്ക് കോവിഡ് 745 പേർക്ക് രോഗമുക്തി 483 പേർക്ക് സമ്പർക്കം വഴി രോഗം
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി.വിജയന്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. കാന്‍സര്‍ രോഗബാധിതനായിരുന്നു 61കാരനായ വിജയന്‍. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കര്‍ മരിച്ചു. 72 വയസായിരുന്നു.
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 702 കോവിഡ് സ്ഥിരീകരിച്ചു. 745പേർക്ക് രോഗമുക്തി. വിദേശത്തുനിന്നെത്തിയവര്‍ 75 , മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 91പേർക്കും രോഗം. 483പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 161 , കൊല്ലം 22 , പത്തനംതിട്ട 17, ആലപ്പുഴ 30, കോട്ടയം 59, ഇടുക്കി 70, എറണാകുളം 15, തൃശൂര്‍ 40 പാലക്കാട് 41, മലപ്പുറം 86, കോഴിക്കോട് 68, യനാട് 17 , കണ്ണൂര്‍ 38, കാസര്‍കോട് 38.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി.വിജയന്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. കാന്‍സര്‍ രോഗബാധിതനായിരുന്നു 61കാരനായ വിജയന്‍. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കര്‍ മരിച്ചു. 72 വയസായിരുന്നു. രാവിലെ പത്ത് മണിയോടെയായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആലപ്പുഴയില്‍ പട്ടണക്കാട് ചികില്‍സയിലിരിക്കെ മരിച്ച ചാലുങ്കല്‍ ചക്രപാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. 79 വയസായിരുന്നു. ആലുവ എടത്തല ചൂണ്ടി സ്വദേശി സി.മോഹന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് .
രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂര്‍ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂര്‍ 32, കാസര്‍കോട് 53.
ചക്രപാണിയുടെ മകള്‍ എഴുപുന്ന മത്സ്യസംസ്കരണ ഫാക്ടറിയിലെ ജീവനക്കാരിയാണ്. ഇവിടുത്തെ ജീവനക്കാരില്‍ നിന്ന് മുപ്പതിലധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മരിച്ച റുഖിയാബിയുടെ മരുമകന്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,417 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,147 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 9397 പേർ ആശുപത്രികളിലാണ്. ഇന്ന് 1237 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9611 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 3,54,480 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതിൽ 3842 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,14,832 സാംപിളുകള്‍ ശേഖരിച്ചതില്‍ 1,11,105 സാംപിളുകള്‍ നെഗറ്റീവ് ആയി. ഹോട്സ്പോട്ടുകളുടെ എണ്ണം 495. ഇപ്പോൾ സംസ്ഥാനത്ത് 101 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ 12,801 കിടക്കകൾ ഉണ്ട്. 45 ശതമാനം കിടക്കകളിൽ ഇപ്പോൾ ആളുകൾ ഉണ്ട്. രണ്ടാം ഘട്ടത്തിൽ 201 സിഎഫ്എൽടിസികളാണ് കൂട്ടിച്ചേർക്കുക.