141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.സ്ഥിതി ഗുരുതരമാണ് മുഖ്യമന്ത്രി ,ഇതുവരെ സ്ഥികരിച്ചതിൽ ഏറ്റവുംകൂടിയ പ്രതിദിന നിരക്ക്

സംസ്ഥാനത്ത കോവിഡ് രോഗം ബാധിച്ചു ഒരാൾ മരിച്ചു അറുപതു പേർക്ക് ഇന്ന് രോഗമുക്തിയുണ്ടായി , സംസ്ഥാനത്ത് 111 ഹോഡ് സ്പോട്ടുകൾ . പാലക്കാട്10വയസ്സിൽ താഴെ പ്രായമുള്ള അഞ്ചുകുട്ടികൾക്ക് രോഗം സ്ഥികരിച്ച് ഒന്പത് ജില്ലകൾ നൂറിലധികം രോഗികൾ ചികിത്സയിൽ

0

തിരുവനന്തപുരം :സംസ്ഥാനത്തു കോവിഡ് കൂടുതൽ പേരിൽലേക്ക് വ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു സ്ഥിതിഗുരുതരമാണ് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 പേരുടെ രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് വന്നത്. 9 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളന ത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനം തുടങ്ങിയത്. സ്ഥിതി രൂക്ഷമാവുകയാണ്, രോഗലക്ഷണമില്ലാത്തതും ഉറവിടം കണ്ടെത്താനാവാത്തതുമായ കേസുകള്‍ ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് വന്നത്. ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്.സംസ്ഥാനത്ത കോവിഡ് രോഗം ബാധിച്ചു ഒരാൾ മരിച്ചു അറുപതു പേർക്ക് ഇന്ന് രോഗമുക്തിയുണ്ടായി , സംസ്ഥാനത്ത് 111 ഹോഡ് സ്പോട്ടുകൾ . പാലക്കാട്10വയസ്സിൽ താഴെ പ്രായമുള്ള അഞ്ചുകുട്ടികൾക്ക് രോഗം സ്ഥികരിച്ച് ഒന്പത് ജില്ലകൾ നൂറിലധികം രോഗികൾ ചികിത്സയിൽ

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവര്‍: ഡല്‍ഹി-16, തമിഴ്‌നാട്-14, മഹാരാഷ്ട്ര-9, പശ്ചിമ ബംഗാള്‍-2, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, ഹരിയാണ-2, ആന്ധ്രപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചല്‍ പ്രദേശ്-1.രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂര്‍-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2.രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-15, കോട്ടയം-12, തൃശ്ശൂര്‍-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂര്‍-1.സംസ്ഥാനത്തു 1620 പേര് കോവിഡ് ചികിത്സയിൽ ഒൻപതു ജില്ലകൾ നൂറിലധികം രോഗികൾ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യ മന്ത്രിപറഞ്ഞു