രാജ്യത്ത് കോവിഡ് 23 ലക്ഷ്യത്തിലേക്ക് 24 മണിക്കൂറിനിടെ 60,000ൽ അധികം പുതിയ രോഗികൾ
. ആകെ മരണം 44,386. ഇരുപത്തിനാല് മണിക്കൂറിനിടെ 62,064 പോസിറ്റീവ് കേസുകളും 1007 മരണവും റിപ്പോർട്ട്
ഡൽഹി :രാജ്യത്ത് .2,215,074 പേർക്കാണ് കൊവിഡ് ഇതുവരെ സ്ഥികരിച്ചിട്ടുള്ളത് തുടർച്ചയായ നാലാം ദിവസവും 60,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 2,215,074 ആയി. ആകെ മരണം 44,386. ഇരുപത്തിനാല് മണിക്കൂറിനിടെ 62,064 പോസിറ്റീവ് കേസുകളും 1007 മരണവും റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിലും ആന്ധ്രയിലും പ്രതിദിനം പതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം തുടരുകയാണ്. ആന്ധ്രയിൽ ആകെ മരണങ്ങൾ 2000 കടന്നു. കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ, അസം സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി.അതേസമയം, രാജ്യത്തെ രോഗമുക്തരുടെ എണ്ണം 15 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,859 പേർ രോഗമുക്തരായി. ഇന്നലെ 477,023 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു.