BREAKING NEWS ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ ആദ്യ മരണം
മരിച്ച വ്യക്തി അടുത്തിടെയൊന്നു വിദേശയാത്ര നടത്തിയിട്ടില്ല.അതിവേഗത്തിൽ വ്യാപിക്കുന്ന കോവിഡ് വേരിയന്‍റ് ഇതിനകം തന്നെ ന്യുജേഴ്സിയിൽ എട്ടുപേരിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യുജേഴ്സി: അതിമാരകമായ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിലെ ആദ്യ മരണം ന്യൂജേഴ്സിയിൽ റിപ്പോർട്ട് ചെയ്തു. മരിച്ച വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംസ്ഥാന ഹെൽത്ത് കമ്മീഷണർ ജൂഡി പേർഹലി ബുധനാഴ്ചയാണ് വിവരം മാധ്യമങ്ങൾക്ക് നൽകിയത്. മരിച്ച വ്യക്തി അടുത്തിടെയൊന്നു വിദേശയാത്ര നടത്തിയിട്ടില്ല.അതിവേഗത്തിൽ വ്യാപിക്കുന്ന കോവിഡ് വേരിയന്‍റ് ഇതിനകം തന്നെ ന്യുജേഴ്സിയിൽ എട്ടുപേരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വേരിയന്‍റ് വ്യാപനം തുടരുകയാണെന്നും ഇതുവരെ 328 പേരിൽ സൂപ്പർ കോവിഡ് സ്ഥിരീകരിച്ചതായും ജൂഡി അറിയിച്ചു. സാധാരണ കോവിഡിനേക്കാൾ 70 മടങ്ങ് വ്യാപനശേഷിയുണ്ട് വൈറസിന്‍റെ വകഭേദത്തിന്. മാത്രമല്ല മുപ്പത് ശതമാനത്തിലേറെ മരണം വിതയ്ക്കാവുന്ന വൈറസാണിതെന്നും അവർ കൂട്ടിച്ചേർത്തു.അതിമാരകമായ വൈറസിനെ എങ്ങനെ നേരിടുമെന്നതാണ് പുതിയ ഭരണകൂടത്തിനെ അലട്ടുന്ന മുഖ്യപ്രശ്നം. കോവിഡ് വാക്സീൻ എത്രയും വേഗം എല്ലാവർക്കും ലഭിക്കുമെന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്‍റെ പ്രഥമ കർത്തവ്യമെന്ന് ന്യുജേഴ്സി ഗവർണർ ഫിൽമർഫി പറഞ്ഞു.