കോവിഡ് 19 വ്യാപനം രാജ്യത്ത് രണ്ടാം ഘട്ടത്തിൽ
രോഗനിര്‍ണയത്തിനായി രാജ്യത്ത് ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചതായും ബല്‍റാം ഭാര്‍ഗവ
ന്യൂഡല്‍ഹി: ആഗോള ജനതയുടെ ആശങ്കയേറ്റി പടരുന്ന കോവിഡ്- 19ന്റെ വ്യാപനം രാജ്യത്ത് രണ്ടാം ഘട്ടത്തിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ കോവിഡ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് ഉറപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രോഗനിര്‍ണയത്തിനായി രാജ്യത്ത് ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചതായും ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ലാബുകളുടെ എണ്ണം 72 ആയാണ് ഉയര്‍ത്തിയത്. ഐസിഎംആറിന്റെ പരിധിയില്‍ വരാത്ത ലാബുകളേക്കൂടി രോഗനിര്‍ണയത്തിനായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ വരുന്ന ലാബുകള്‍, സര്‍ക്കാര്‍ ലാബുകള്‍, സിഎസ്ഐആര്‍, ഡിആര്‍ഡിഒ, ഡിബിറ്റി, ഗവ.മെഡിക്കല്‍ കോളജ് ലാബുകള്‍ തുടങ്ങി 49 ലാബുകളെയാണ് രോഗനിര്‍ണയ ചുമതലയില്‍ കൊണ്ടുവരിക.