കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു.

രണ്ടു ദിവസമായി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നാണ് സുജിത്തിൻ്റെ മരണം

0

ചാലക്കുടി :ചാലക്കുടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മേച്ചിറ സ്വദേശി സുജിത് (30 ) ആണ് മരിച്ചത്. മാർച്ച് 11ന് ദുബൈയിൽ നിന്ന് വന്ന സുജിത്തിനോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരുന്നു.ഇതിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രി അപകടത്തിൽപ്പെട്ടത്. രണ്ടു ദിവസമായി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നാണ് സുജിത്തിൻ്റെ മരണം. അപകടത്തിൽ മറ്റൊരു യുവാവ് സംഭവ ദിവസം തന്നെ മരിച്ചിരുന്നുകോവിഡ് പരിശോധന ഫലം ലഭിച്ച ശേഷമെ സുജിത്തിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യൂ. മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

You might also like

-