കോവിഡ് വ്യാപനം രൂക്ഷം ലക്ഷദ്വീപിൽ സ്‌കൂളുകൾ അടച്ചു
വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കും.
കവരത്തി | കോവിഡ് വ്യാപനം രൂക്ഷമായതോടെ ലക്ഷദ്വീപിൽ സ്‌കൂളുകൾ അടച്ചു. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ഇനി ഓൺലൈനായി മാത്രം. ജനുവരി 31 വരെയാണ് നിയന്ത്രണം. വിവിധ ദ്വീപുകളിലെ സ്‌കൂളുകളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കോളേജുകൾ അടക്കുന്നത് പരിഗണയിൽ. അന്തിമ തീരുമാനം മറ്റന്നാൾ ചേരുന്ന അവലോകന യോഗത്തിലുണ്ടാകും.
വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കും. നിലവിൽ സ്കൂളുകളും കോളേജുകളും അടക്കം ക്ലസ്റ്ററുകളാകുകയാണ്. 120 ലേറെ കൊവിഡ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. വെള്ളിയാഴ്ച മുതൽ 10,11,12 ക്ലാസുകൾ മാത്രമാണ് ഓഫ്‌ലൈനായി നടക്കുന്നത്. സ്കുളുകൾ ക്ലസ്റ്ററുകളാകുമ്പോൾ അവലോകനയോഗത്തിൽ ഇതിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.