കോവിഡ് അതിതീവ്ര വ്യാപനം ,വിവാഹം, മരണാനന്തര ചടങ്ങുകൾ പരിപാടികക്ക് നിയന്ത്രണം

ആൾക്കൂട്ട നിയന്ത്രണത്തിലൂടെ ഒരുപരിധി വരെ രോഗവ്യാപനം പിടിച്ചുനിർത്താമെന്ന് സർക്കാർ കണക്കുകൂട്ടുന്നു

0

തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും കോവിഡ് അതിതീവ്ര വ്യാപനം. മൂന്ന് ദിവസമായി ടിപിആർ 30ന് മുകളിലുള്ള തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും പരിപാടികളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കും ഇത് ബാധകമാണ്. കല്യാണം, സംസ്‌കാര ചടങ്ങുകൾ എന്നിവയ്‌ക്ക് പരമാവധി 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല.

തിരുവനന്തപുരത്ത്  50 പേരിൽ താഴെയാണ് പങ്കെടുക്കുന്നതെങ്കിലും യോഗങ്ങൾ അനുവദിക്കില്ലെന്നും നേരത്തെ തീരുമാനിച്ച യോഗങ്ങൾ മാറ്റിവെയ്‌ക്കണമെന്നും കളക്ടറുടെ നിർദ്ദേശമുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നേരത്തെ നിജപ്പെടുത്തിയിരുന്നു. രോഗവ്യാപനം കൂടതൽ രൂക്ഷമായതോടെയാണ് മതപരമായ ചടങ്ങുകൾക്ക് കൂടി നിയന്ത്രണങ്ങൾ ബാധകമാക്കിയത്. ഉത്സവസീസൺ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം. ആൾക്കൂട്ട നിയന്ത്രണത്തിലൂടെ ഒരുപരിധി വരെ രോഗവ്യാപനം പിടിച്ചുനിർത്താമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. ടി.പി.ആർ കുത്തനെ ഉയരുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. മൂന്ന് ദിവസത്തിനിടെ ടി.പി.ആർ 10 ശതമാനത്തോളം ഉയർന്നു.അടുത്ത മൂന്നാഴ്ചക്കാലം രോഗവ്യാപനം അതിതീവ്രമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്നലെ ആയിരത്തിൽ കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തട്ടുണ്ട് വരും ദിവസ്സങ്ങളിൽ രോഗവായ്പാന തോത് വൻതോതിൽ വർദ്ധിക്കാനുള്ള സാദ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് .

You might also like

-