കോടതി വിധിച്ചു ,കനക ദുർഗ്ഗാ ഭർതൃവീട്ടിൽ പ്രവേശിച്ചു

കനകദുര്‍ഗ എത്തുമ്പോള്‍ ഭര്‍ത്താവോ മക്കളോ വീട്ടില്‍ ഉണ്ടായിരുന്നില്ല. നേരത്തെ തന്നെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും കുട്ടികളും കൃഷ്നനുണ്ണിയുടെ അമ്മ സുമതിയും അങ്ങാടിപ്പുറത്തെ വീട്ടില്‍ നിന്നും താമസം മാറിയിരുന്നു. കുറേനാൾ കഴിയുമ്പോൾ ഭര്‍ത്താവും മക്കളും മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്ന് കനകദുര്‍ഗ മാധ്യമങ്ങളോട് പ്രതികരിച്ചു.വീട് വില്‍ക്കുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്യരുതെന്നു ഭര്‍ത്താവ് കൃഷ്ണനുണ്ണിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്

0

പെരിന്തല്‍മണ്ണ: കോടതിയുടെ അനുകൂല വിധിയ്ക്കു പിന്നാലെ കനകദുര്‍ഗ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശിച്ചു. ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ പുലാമന്തോള്‍ ഗ്രാമന്യായാലയം അനുമതി നല്‍കിയതിനു പിന്നാലെയാണ് പൊലീസിനൊപ്പം കനകദുര്‍ഗ അധങ്ങാടിപ്പുറത്തെ വീട്ടിലെത്തിയത്. ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരമാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്.ശബരിമല ദര്‍ശനത്തിനു ശേഷം വീട്ടില്‍ മടങ്ങിയെത്തിയ കനകദുര്‍ഗ ഭര്‍തൃമാതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഇതിനു പിന്നാലെ വീട്ടില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണി രംഗത്തെത്തി. ഇതേതുടര്‍ന്നാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്.

അതേസമയം കനകദുര്‍ഗ എത്തുമ്പോള്‍ ഭര്‍ത്താവോ മക്കളോ വീട്ടില്‍ ഉണ്ടായിരുന്നില്ല. നേരത്തെ തന്നെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും കുട്ടികളും കൃഷ്നനുണ്ണിയുടെ അമ്മ സുമതിയും അങ്ങാടിപ്പുറത്തെ വീട്ടില്‍ നിന്നും താമസം മാറിയിരുന്നു. കുറേനാൾ കഴിയുമ്പോൾ ഭര്‍ത്താവും മക്കളും മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്ന് കനകദുര്‍ഗ മാധ്യമങ്ങളോട് പ്രതികരിച്ചു.വീട് വില്‍ക്കുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്യരുതെന്നു ഭര്‍ത്താവ് കൃഷ്ണനുണ്ണിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണകാര്യം പിന്നീട് തീരുമാനിക്കും. കേസ് അടുത്ത മാസം 31ന് വീണ്ടും പരിഗണിക്കും

You might also like

-