കോടതിയലക്ഷ്യ കേസ് പ്രശാന്ത് ഭൂഷനെതിരായ ശിക്ഷാവിധി ഇന്ന്
ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ശിക്ഷ വിധിക്കുക. കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചിരുന്നു
ഡൽഹി :കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരായ ശിക്ഷാവിധി സുപ്രീംകോടതി ഇന്ന് പുറപ്പെടുവിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ശിക്ഷ വിധിക്കുക. കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചിരുന്നു.വിരമിക്കാൻ രണ്ട് ദിവസം ശേഷിക്കെയാണ് നി൪ണായക കേസുകളിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കുന്നത്.ജസ്റ്റിസ് എസ്.എ ബോബ്ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ച ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിന് പിന്നാലെ ശിക്ഷാവിധി സംബന്ധിച്ച് ജസ്റ്റിസ് അരുൺ മിശ്ര വാദം കേട്ടിരുന്നു. മാപ്പപേക്ഷിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും പ്രശാന്ത് ഭൂഷൻ വഴങ്ങിയിരുന്നില്ല. അതേസമയം പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്ന് അറ്റോ൪ണി ജനറൽ കെ.കെ വേണുഗോപാലും മുതി൪ന്ന അഭിഭാഷകൻ രാജീവ് ധവാനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
വിരമിക്കാൻ രണ്ട് ദിവസം ശേഷിക്കെയാണ് നി൪ണായക കേസിൽ ജസ്റ്റിസ് അരുൺ മിശ്ര വിധി പുറപ്പെടുവിക്കുന്നത്. ഇതിന് പുറമെ സ൪ക്കാ൪ ഡോക്ട൪മാ൪ക്ക് മെഡിക്കൽ പി.ജി സീറ്റുകളിൽ സംവരണം സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്കാണോ കേന്ദ്രത്തിനാണോ എന്നതിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ഭരണഘടന ബഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കും.ശിക്ഷ വിധിക്കാൻ മയക്കുമരുന്നുകളിൽ നിരോധിത വസ്തുക്കളുടെ അളവ് പരിശോധിക്കണോയെന്ന വിഷയത്തിലും അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇന്ന് വിധി പറയും.