മത വിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ച് കുഞ്ഞ് മരിച്ചു; മാതാപിതാക്കള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസ്   

ആധുനിക ചികിത്സകളിലോ, ഡോക്ടര്‍മാരിലോ വിശ്വാസമില്ലാതിരുന്ന ഇവര്‍ വിവരം പുറത്തറിയിക്കാതിരുന്നത് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വ്വീസിന ഭയന്നായിരുന്നു.

0

 

മിഷിഗണ്‍: മതവിശ്വാസത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയും പോഷകാഹാര കുറവ് മൂലം 10 മാസം പ്രായമുള്ള പെണ്‍കുട്ടി മരിക്കുകയും ചെയ്ത കേസ്സില്‍ മാതാപിതാക്കളായ സേത്ത വെല്‍ച്ച് (27), ടാറ്റിയാന ഫസരി (27) എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കുന്നതിന് ആഗസ്റ്റ് 6 തിങ്കളാഴ്ച കോടതി ഉത്തരവിട്ടു.

 

ആഗസ്റ്റ് 2 വ്യാഴാഴ്ച അബോധാവസ്ഥയിലായ കുഞ്ഞിനെ പോലീസ് എത്തി പരിശോധിച്ചപ്പോള്‍ നിര്‍ജീവാവസ്ഥയിലായിരുന്നുവെന്നാണ് കന്റ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ കുഞ്ഞ് മരിച്ചതായും ഷെറിഫ് പറഞ്ഞു.പ്രായത്തിനൊത്ത ശരീര ഭാരം കുഞ്ഞിനുണ്ടായിരുന്നില്ലെന്നും പോഷകാഹാര കുറവുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ തന്നെ സമ്മതിക്കുന്നു.

 

ആധുനിക ചികിത്സകളിലോ, ഡോക്ടര്‍മാരിലോ വിശ്വാസമില്ലാതിരുന്ന ഇവര്‍ വിവരം പുറത്തറിയിക്കാതിരുന്നത് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വ്വീസിന ഭയന്നായിരുന്നു. ഇവരുടെ 2 ഉം 4 ഉം വയസ്സുള്ള കുട്ടികളെ സി പി എസ് കൊണ്ടുപോകുമോ എന്ന ഭയമാണ് ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത്.ആട്ടോപ്‌സി റിപ്പോര്‍ട്ടില്‍ ശരീരത്തിലെ ജലാംശ കുറവും, പോഷകാഹാര കുറവുമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് വ്യക്തമായതോടെ ഇരുവരേയും വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. 

 

ഫസ്റ്റ് ഡിഗ്രിമാര്‍ഡറിന്നും, എബാന്റ്‌മെന്റിനും ഇവര്‍ക്കെതിരെ കേസ്സെടുത്തത് തിങ്കളാഴ്ചയായിരുന്നു. പരോള്‍ പോലും ലഭിക്കാതെ ജീവപര്യന്ത്യം ശിക്ഷ ലഭിക്കാവുന്ന കേസ്സാണിത്. വീടിനകത്തും, പുറത്തും വേദവാക്യങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്ന ഇവര്‍ ദൈവവിശ്വാസികളാണെന്ാണ് അവകാശപ്പെടുന്നത്്. ദൈവത്തിന് അസാധ്യമായതൊന്നും ഇല്ലെന്നും ഇവര്‍ വിശ്വസിക്കുന്നു.

You might also like

-