കോർപറേറ്റ് നികുതിയിൽ ഇളവ്; മാന്ദ്യം പിടിച്ചു നിർത്താൻ പുതിയ പ്രഖ്യാപനവുമായി :നിർമ്മല സിതാരാമൻ
കോർപറേറ്റ് നികുതി കുറയ്ക്കുന്നതിനുള്ള പ്രതിവർഷ വരുമാനം 1.45 കോടി രൂപയായിരുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഡൽഹി: ആഭ്യന്തര കമ്പനികൾളുടെയും പ്രാദേശിക നിർമാണ കമ്പനികളുടെയും കോർപറേറ്റ് നികുതിയിൽ ഇളവ് വരുത്തുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സിതാരാമൻ. കോർപറേറ്റ് നികുതി കുറയ്ക്കുന്നതിനുള്ള പ്രതിവർഷ വരുമാനം 1.45 കോടി രൂപയായിരുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
“മറ്റ് ഇവുകളൊന്നും ലഭിക്കാത്ത ആഭ്യന്തര കമ്പനികൾ 22 % നിരക്കിൽ നികുതി അടച്ചാൽ മതി.” ഗോവയിൽ ജി.എസ്.ടി കൗൺസിലിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.ധനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമാണു രേഖപ്പെടുത്തിയത്. സെന്‍സെക്സ് 1300 പോയിന്റും നിഫ്റ്റി 345 പോയിന്റും ഉയര്‍ന്നു.