പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പള്ളി വികാരിക്കെതിരെ കേസ് വൈദികനെ സഭ യില്നിന്നും പുറത്താക്കി

റവൂര്‍ ചേന്ദമംഗലം ഹോളിക്രോസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പടയാട്ടിക്കെതിരെയാണ് കേസ്.

0

കൊച്ചി :എറണാകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പള്ളി വികാരിക്കെതിരെ കേസ്. പറവൂര്‍ ചേന്ദമംഗലം ഹോളിക്രോസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പടയാട്ടിക്കെതിരെയാണ് കേസ്. പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ വന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇരയായ പെണ്‍കുട്ടികള്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കി. ഫാദര്‍ ജോര്‍ജ് പടയാട്ടി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പള്ളിക്ക് സമീപത്തെ സ്‌കൂളിന്റെ മാനേജര്‍ കൂടിയാണ് ജോര്‍ജ് പടയാട്ടി.

അതേസമയം വൈദികനെതിരെ ആരോപണ ഉയർന്ന സാഹചര്യത്തിൽ വൈദികനെ സഭയിൽ പുറത്താക്കി സഭ വാർത്താക്കുറിപ്പ് പ്രസാദികരിച്ചു

എറണാകുളം-അങ്കമാലി അതിരൂപത

വിശദീകരണ കുറിപ്പ്

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഫാ. ജോര്‍ജ് പടയാട്ടില്‍ എന്ന വൈദികനെതിരെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി പ്രാഥമിക അന്വേഷണം നടത്തി അദ്ദേഹത്തെ വൈദികവൃത്തിയില്‍ നിന്നും അതിരൂപത അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥി പരാതി ഉന്നയിച്ച വിവരം രേഖാമൂലം സര്‍ക്കാര്‍ നിയമസംവിധാനത്തില്‍ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈനും, പോലീസ് ഉദ്യോഗസ്ഥരും അന്വേഷണം നടത്തി വരുന്നുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണത്തോട്
അതിരൂപത പൂര്‍ണമായും  സഹകരിക്കുന്നതാണ്. നിയമപരമായ നടപടികളോടു സഹകരിക്കാൻ ഫാ. ജോര്‍ജ് പടയാട്ടിലിനോടും നിർദേശിച്ചിട്ടുണ്ട്.
ഫാ.പോൾ കരേടൻ
പി ആർ ഒ
എറണാകുളം-അങ്കമാലി അതിരൂപത
You might also like

-