ചൈനയിൽ കൊറോണമരണം 1110; പുതുതായി പേരിൽ രോഗം സ്ഥികരിച്ചു 44,794

കൊറോണ; 2479 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു അതിനിടെ നോവല്‍ കൊറോണ വൈറസിന്റെ പേര് ഇനിമുതല്‍ കൊവിഡ് -19 എന്നായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

0

.ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1110 ആയി. 44,794 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.കൊറോണ ഭീഷണിയെ തുടര്‍ന്നുള്ള ആശയക്കുഴപ്പം അവസാനിക്കുന്നില്ല. വൈറസ് ബാധ ഫെബ്രുവരി അവസാനത്തോടെ ഉയര്‍ന്ന നിലയില്‍ എത്തുമെന്നാണ് ചൈനയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

കൊറോണ; 2479 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
അതിനിടെ നോവല്‍ കൊറോണ വൈറസിന്റെ പേര് ഇനിമുതല്‍ കൊവിഡ് -19 എന്നായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ എല്ലാം ഹുബൈ പ്രവിശ്യയില്‍ നിന്നാണ്.ഇതിനിടെ 2479 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ വൈറസ് ബാധ സ്ഥരീകരിച്ച 3996 പേർ രോഗം ഭേദമായി അശുപത്രി വിട്ടു. ഇന്നലെ മാത്രം 871 പേരുടെ ആരോഗ്യനില ഗുരുതരമായി.

കൊറോണ; 2479 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
ചൈനയില്‍ മാത്രം 8204 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 16,067 പേര്‍ നിരീക്ഷണത്തിലാണ്. ചൈനക്ക് പുറമെ ഹോങ്കോങ്ങിലും മക്കാവുവിലും വൈറസ് ബാധ കൂടിവരികയാണ്.ഇന്നലെ വരെ 49 പേര്‍ക്കാണ് ഹോങ്കോങില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. മക്കാവുവിൽ പത്തും തായ്‍വാനിൽ 18ഉം പേർക്കു കൊറോണ ബാധയുണ്ട്. യു.എ.ഇയില്‍ ഇന്ത്യക്കാരനും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

You might also like

-