യു.എ.ഇയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ചൈനയിലെ വുഹാനിൽ നിന്നും വന്ന കുടുംബത്തിലെ ഒരാൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്

0

യു.എ.ഇയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നും വന്ന കുടുംബത്തിലെ ഒരാൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണം തുടരുകയാണെന്നും യു.എ.ഇ‌ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം അനുസരിച്ചുളള മികച്ച മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്ന രാജ്യം എന്ന നിലക്ക് ആശങ്ക വേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. യു.എ.ഇ വിമാനത്താവളങ്ങളിൽ ചൈനയിൽ നിന്നെത്തുന്നവരെ കഴിഞ്ഞ വാരം മുതല്‍ സ്ക്രീൻ ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.

അതിനിടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 132 ആയി. മരിച്ചവരില്‍ ഭൂരിഭാഗവും വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാന്‍ സ്വദേശികളാണ്. 1459 പുതിയ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 5974 ആയി. ചൈന, അമേരിക്ക, ആസ്ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ കൊറോണ വ്യാപനം തടയാനുള്ള വാക്സിന്‍ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ്.

You might also like

-