കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും
ഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ് മുതല്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി എയിംസ് അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ നടത്തിയ പരീക്ഷണങ്ങളില്‍ ഏറ്റവും വലിയ പരീക്ഷണമാണ് തിങ്കളാഴ്ച എയിംസ് ആശുപത്രിയില്‍ നടക്കുന്നത്. ഐസിഎംആറും, ഭാരത് ബയോടെകും സംയുക്തമായി ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരില്‍ മൂന്ന് ഘട്ടങ്ങളായായിരിക്കും പരീക്ഷണം നടത്തുക. ഇതിന്റെ ആദ്യഘട്ടമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.എയിംസ് ഉള്‍പ്പെടെ രാജ്യത്തെ മികച്ച 12 മെഡിക്കല്‍ സ്ഥാപനങ്ങളാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുക്കുക. പാര്‍ശ്വഫലങ്ങള്‍ അറിയുന്നതിനായി പാറ്റ്‌നയിലെ എയിംസ് ആശുപത്രിയിലെ 10 സന്നദ്ധപ്രവര്‍ത്തകരില്‍ നേരത്തെ ഈ വാക്‌സിന്‍ പരീക്ഷിച്ചിരുന്നു. തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് എയിംസില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്്. പാറ്റ്‌നയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പുറമേ പിജിഐ ആശുപത്രിയിലെ മൂന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും, റോഹ്തകിലെ സന്നദ്ധപ്രവര്‍ത്തര്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു.ലോകം മുഴുവന്‍ വലിയ ദുരന്തം നേരിടുമ്പോള്‍ കൊറോണ വാക്‌സിന്റെ ഇത്തരം പരീക്ഷണങ്ങള്‍ പ്രതീക്ഷയുടെ വെളിച്ചമാണ് ലോകത്തിന് നല്‍കുന്നത്.