ലോകം കൊറോണ ഭിത്തിയിൽ ചൈനയിൽ മരിച്ചവരുടെ എണ്ണം 26 ആയി, 830 ആളുകളിൽ വൈറസ് ബാധ

കൂടുതല്‍ മരണങ്ങളും ഹുബെയ് പ്രവിശ്യയിലാണ്. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാന്‍ ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

0

ന്യൂസ് ഡെസ്ക് :ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. 830 ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിത പ്രദേശത്തെ ജനങ്ങള്‍ രണ്ടാഴ്ച പുറത്തിറങ്ങരുതെന്ന് നിര്‍ദേശം. ചൈനീസ് വന്‍മതില്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.
കൊറോണ വൈറസ് ബാധ പടര്‍ന്നതിന് പിന്നാലെ ലോകം മുഴുവന്‍ ജാഗ്രതയിലാണ്. അതിനിടെയാണ് ചൈനയില്‍ വൈറസ് ബാധയേറ്റവരുടെ മരണം കൂടുന്നത്. കൂടുതല്‍ മരണങ്ങളും ഹുബെയ് പ്രവിശ്യയിലാണ്. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
വുഹാന്‍ ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വൈറസ് വ്യാപനത്തെ ഭീതിയോടെയാണ് ആരോഗ്യമേഖല കാണുന്നത്. കൊറോണ ബാധക്ക് മരുന്നില്ല എന്നതാണ് രോഗത്തെ കുറിച്ചുള്ള ഭീതി ഉയരാനുള്ള മറ്റൊരു കാരണം. രോഗ പ്രതിരോധ ശേഷി കൂടുതല്‍ ഉള്ളവര്‍ക്ക് മാത്രമേ അതിജീവിക്കാന്‍ കഴിയൂ എന്ന് നേരത്തെ ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വൈറസ് ബാധയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വുഹാനില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള എല്ലാ സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു

You might also like

-