ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു വൈറസ് ബാധിതരുടെ എണ്ണം 42,500
കൊറോണ വൈറസ് ബാധിച്ച് 103 പേർ കൂടി തിങ്കളാഴ്ച മരണമടഞ്ഞതായി ഹ്യൂബി ആരോഗ്യ അതോറിറ്റി റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായാ വുഹാനിലെ മരണസംഖ്യ 974 ആയി ഉയർന്നു.ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 42,500 കവിഞ്ഞു. ഭൂരിഭാഗം രോഗബാധിതരും ചൈനയിൽ ഉള്ളവരാണ്
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് 103 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 1012 ആയി ഉയര്‍ന്നു. രാജ്യത്ത് പുതുതായി 3073 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.40,000 ത്തിലധികം രോഗബാധിതരാണ്.കൊറോണ വൈറസ് ബാധിച്ച് 103 പേർ കൂടി തിങ്കളാഴ്ച മരണമടഞ്ഞതായി ഹ്യൂബി ആരോഗ്യ അതോറിറ്റി റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായാ വുഹാനിലെ മരണസംഖ്യ 974 ആയി ഉയർന്നു.ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 42,500 കവിഞ്ഞു. ഭൂരിഭാഗം രോഗബാധിതരും ചൈനയിൽ ഉള്ളവരാണ്
മരണസംഖ്യ ആയിരം പിന്നിട്ടതും ദിനംപ്രതി മരണം വര്‍ധിക്കുന്നു എന്നതും സ്ഥിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്. പുതിയ ആശുപത്രികള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് തടയാനായിട്ടില്ല. ഇന്നലെ മാത്രം 2108 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 3826 പേര്‍ക്കാണ് രോഗത്തെ അതിജീവിക്കാനായത്. രാജ്യത്ത് നിരീക്ഷണത്തിലുള്ള 23589 പേരില്‍ ഭൂരിഭാഗവും ഹൂബൈയ്, വുഹാന്‍ പ്രവിശ്യകളിലുള്ളവരാണ്.
ചൈനക്ക് പുറമേ രോഗം സ്ഥിരീകരിച്ച 23 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ് നിരീക്ഷണത്തില്‍. ഇതുവരെ 42369 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്‍. ചൈനയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ പല രാജ്യങ്ങളും ഇപ്പോഴും തുടരുകയാണ്.