അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തുടരുന്നു അരികൊമ്പനെ ലൊക്കേറ്റ് ചെയ്‌തു ?
ആനയെ 301 കോളനിയിലോ സിമെന്റ് പാലത്തിലോ എത്തിച്ച് മയക്കുവെടി വയ്ക്കാനാണ് നീക്കം. ചിന്നക്കനാലിലും ശാന്തപാറയിലെ മൂന്ന് വാർഡുകളിലും നിരോധനാജ്ഞയാണ് .
മൂന്നാർ | ചിന്നക്കനാലിൽ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് രാവിലെ 8ന് പുനരാരംഭിച്ചു . അരിക്കൊമ്പൻ ശങ്കരപാണ്ട്യമേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയതായി സൂചന. ദൗത്യം ഇന്ന് പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ആനയെ 301 കോളനിയിലോ സിമെന്റ് പാലത്തിലോ എത്തിച്ച് മയക്കുവെടി വയ്ക്കാനാണ് നീക്കം. ചിന്നക്കനാലിലും ശാന്തപാറയിലെ മൂന്ന് വാർഡുകളിലും നിരോധനാജ്ഞയാണ് .
അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തിയതായാണ് വിവരം . ദൗത്യസംഘം ആനയ്ക്ക് അരികിലാണ്. ആന സിമെന്റ് പാലത്തിന് സമീപമാണുള്ളത്. അരിക്കൊമ്പൻ ദൗത്യ സംഘത്തിന്റെ നിരീക്ഷണത്തിൽ തന്നെയാണെന്ന് ദൗത്യസംഘത്തലവൻ ഡോ അരുൺ സക്കറിയ പറഞ്ഞിരുന്നു. അനുയോജ്യമായ സ്ഥത്തെത്തിയ ശേഷം മയക്കുവെടിവയ്‌ക്കും. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് ദൗത്യസംഘത്തലവൻ പറഞ്ഞു .
ശ്രമകരമായ ദൗത്യമെന്ന് സിഎസ്എഫ് വ്യകത്മാക്കി. ഒരു മണിക്കൂർ കൊണ്ട് അരിക്കൊമ്പന്റെ പൊസിഷൻ അറിയാനാകുമെന്ന് സിഎസ്എഫ്. പൂർണമായും ആന നിരീക്ഷണത്തിലല്ലെന്നും കണ്ടെത്തനാകുമെന്നും ആർ എസ് അരുൺ പറഞ്ഞു. അരിക്കൊമ്പൻ 3 മണിക്ക് മുമ്പ് ദൗത്യ മേഖലയിലെത്തിയാൽ മയക്കുവെടിവയ്ക്കുമെന്നും സിഎസ്എഫ് വ്യക്തമാക്കി.ഇന്നലെ രാവിലെ ദൗത്യം തുടങ്ങിയെങ്കിലും ആനയെ കണ്ടെത്താനാകാതെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ ദൗത്യം 12 മണി വരെയാണ് നീണ്ടു നിന്നത്. എന്നാല്‍ കാട്ടാനക്കൂട്ടത്തിനോടൊപ്പം അരിക്കൊമ്പന്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ ദൗത്യം നീണ്ടു