ഖനന – ധാതു നിയമം 2015 ഭേദഗതി,രണ്ടാം മോദി സർക്കാരിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്
മോദി രണ്ടാം സര്‍ക്കാര്‍ 100 ദിവസത്തെ ഭരണം പിന്നിട്ട സാഹചര്യത്തിലാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്.
ഡൽഹി :മോദി സർക്കാരിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. രാജ്യത്തെ ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി നീട്ടിയതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതിലൂടെ പൊതുഖജനാവിന് ആറു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകും. രണ്ടാം മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആദ്യ അഴിമതി ആരോപണമാണിത്.മോദി രണ്ടാം സര്‍ക്കാര്‍ 100 ദിവസത്തെ ഭരണം പിന്നിട്ട സാഹചര്യത്തിലാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. മോദി സര്‍ക്കാര്‍ അഴിമതിയും മുതലാളി സുഹൃത്തുക്കളെ സഹായിക്കലും തുടരുന്നു എന്നാണ് ആരോപണം. ഖനന – ധാതു നിയമം 2015 ഭേദഗതി ചെയ്തത് മുതലാളി സുഹൃത്തുക്കളെ സഹായിക്കാനായിരുന്നു. പാട്ടം പുതുക്കാന്‍ ഭേദഗതിയിലൂടെ ലേല പ്രക്രിയ ഇല്ലാതാക്കുക വഴി ആറു ലക്ഷം കോടി പൊതുഖജനാവിന് നഷ്ടമുണ്ടായി.
ലേലം സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പോലും മറികടന്നെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. ലേലം ഒഴിവാക്കി 248 ഇടത്ത് പാട്ടക്കാലാവധി 50 വര്‍ഷമാക്കി. സി.ഐ.ജി ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നു എന്നും കോണ്‍ഗ്രസ് ആരോപിച്ചു