പൗരത്വ ഭേദഗതി ബില്‍കേന്ദ്രത്തിനെതിരെ നാളെ രാംലീല മൈതാനത്ത് കോൺഗ്രസ്സിന്റെ മഹാറാലി “ഭാരത് ബച്ചാവോ
ലോക്സഭ തെരഞ്ഞെടുപ്പോടെ തണുപ്പന്‍ മട്ടിലായ പാര്‍ട്ടിയെ ഉണര്‍ത്താനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ശ്രമം. ഒപ്പം ഡല്‍ഹി തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കുകയും. പൗരത്വ ഭേദഗതി ബിൽ, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ, വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങൾ ഉയർത്തികാട്ടിയാണ് പ്രതിഷേധം.
ഡൽഹി :കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. രാംലീല മൈതാനത്ത് നാളെ ഭാരത് ബച്ചാവോ എന്ന പേരില്‍ കോണ്‍ഗ്രസ് മഹാറാലി നടത്തും. പൗരത്വ ഭേദഗതി ബില്‍ അടക്കമുള്ള മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം.ലോക്സഭ തെരഞ്ഞെടുപ്പോടെ തണുപ്പന്‍ മട്ടിലായ പാര്‍ട്ടിയെ ഉണര്‍ത്താനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ശ്രമം. ഒപ്പം ഡല്‍ഹി തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കുകയും. പൗരത്വ ഭേദഗതി ബിൽ, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ, വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങൾ ഉയർത്തികാട്ടിയാണ് പ്രതിഷേധം. ഡൽഹിയിൽ ഇത് വരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റാലിയായിരിക്കുമെന്നാണ് അവകാശവാദം. റാലിക്കുള്ള ഒരുക്കങ്ങൾ രാംലീലാ മൈതാനത്ത് പൂർത്തിയായി ലോഗോയും പുറത്ത് വിട്ടു.
സാമ്പത്തിക മേഖലയുടെ തകര്‍ച്ച ആരംഭിച്ചപ്പോള്‍ നിശ്ചയിച്ചതാണ് രാം ലീല മൈതാനത്തെ മഹാറാലി. നിയമസഭ തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടി നേതാക്കളുടെ കൂടിയാലോചനകള്‍ എന്നിവയൊക്കെ വന്നതോടെ റാലി നീണ്ടുപോയി. കഴിഞ്ഞ മാസം ജില്ലാ- സംസ്ഥാന തലങ്ങളില്‍ നടത്തിയ പ്രതിഷേധ പരിപാടികളുടെ സമാപനം കൂടിയാണ് ഭാരത് ബച്ചാവോ റാലി.