അസമിൽ യുപിഎ ഭരണകാലത്ത് തടങ്കൽപ്പാളയങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസ്സ് ; മറുപടി നൽകി ബിജെപി
അസമിലെ മൂന്ന് തടങ്കല്‍ കേന്ദ്രങ്ങളിലായി 362 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്സഭയില്‍ മറുപടി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ബിെജപിയുടെ തിരിച്ചടി
ഡൽഹി :അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയത് യുപിഎ സര്‍ക്കാരാണെന്ന് ബിജെപി. അസമിലെ മൂന്ന് തടങ്കല്‍ കേന്ദ്രങ്ങളിലായി 362 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്സഭയില്‍ മറുപടി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ബിെജപിയുടെ തിരിച്ചടി. അനധികൃത കുടിയേറ്റക്കാരെ കൈമാറാന്‍ ബംഗ്ലദേശുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി സഭയെ അറിയിച്ചിരുന്നു. അതേസമയം ആര്‍എസ്എസിന്‍റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് തടങ്കല്‍പ്പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ ട്വീറ്റ്.
അസമിലെ മാട്ടിയയില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന തടവു കേന്ദ്രത്തെക്കുറിച്ചുള്ള ബിബിസി വാര്‍ത്ത സഹിതം ട്വീറ്റ് ചെയ്താണ് രാഹുല്‍ മോദിക്കെതിരെ രംഗത്തുവന്നത്. മൂവായിരത്തിലധികം പേരെ താമസിപ്പിക്കാവുന്ന തടവുകേന്ദ്രമാണ് അസമിലെ മാട്ടിയയില്‍ നിര്‍മിക്കുന്നത്. ഏകദേശം 46 കോടി രൂപയാണ് നിര്‍മാണച്ചെലവ്.