ഇന്ത്യക്കാര്‍ആരെന്നു ;ഗൂഗിളില്‍ സെര്‍ച്ച് ചെയ്താൽ മോദിക്കെതിരെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്
പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയാണോ എന്നറിയാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയില്ലെന്നാണോ കരുതിയതെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ ചോദിച്ചു
ഡൽഹി : ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയാണോ എന്നറിയാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയില്ലെന്നാണോ കരുതിയതെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ ചോദിച്ചു. ഇന്ത്യയിലെ തടങ്കല്‍ പാളയങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടക്കമാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഡല്‍ഹിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങള്‍ ഇല്ലെന്ന് പറഞ്ഞത്. പൗരത്വ നിയമ ഭേദഗതി രാജ്യ നന്മയ്ക്ക് വേണ്ടിയാണ്. രാജ്യത്തെ അവഗണിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് നിയമം. ജനങ്ങള്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ട പൊലീസിനെ വെറുതെ വിടാനും മോദി ആഹ്വാനം ചെയ്തു. പൊലീസ് ആരുടേയും ശത്രുവല്ലെന്നും ജനങ്ങള്‍ക്കായി ജീവന്‍ വെടിയുകയാണെന്നും മോദി പറഞ്ഞു.