ആശയകുഴപ്പം മഞ്ചേശ്വരത്തും ദേവികുളത്തും സി പി ഐ എം സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യപിക്കും

ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളില്‍ മന്ത്രിമാരായ ജി. സുധാകരനെയും തോമസ് ഐസക്കിനേയും സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അതും പരിഗണിച്ചിട്ടില്ല

0

തിരുവനന്തപുരം: മഞ്ചേശ്വരത്തും ദേവികുളത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പൊന്നാനിയില്‍ പി.നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ഥിയാകും. പ്രാദേശികമായ എതിര്‍പ്പ് ശക്തമാണെങ്കിലും സ്ഥാനാര്‍ഥിയെ മാറ്റാനുള്ള തീരുമാനം പാര്‍ട്ടി എടുത്തിട്ടില്ല. കുറ്റ്യാടി മണ്ഡലം ഏറ്റെടുക്കണെന്ന ആവശ്യമുയര്‍ന്നെങ്കിലും അതും പരിഗണിച്ചിട്ടില്ല.

ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളില്‍ മന്ത്രിമാരായ ജി. സുധാകരനെയും തോമസ് ഐസക്കിനേയും സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അതും പരിഗണിച്ചിട്ടില്ല. സാധ്യതാ പട്ടികയിലുണ്ടായിരുന്ന എച്ച്. സലാം, പി.പി. ചത്തരഞ്ജന്‍ എന്നിവരെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. കോങ്ങാട്ടെയും കളമശ്ശേരിയിലെയും സി.പി.എം. സ്ഥാനാര്‍ഥികള്‍ക്കെതിരേയും പ്രതിഷേധമുയര്‍ന്നിരുന്നെങ്കിലും കളമശ്ശേരിയില്‍ പി.രാജീവും കോങ്ങാട് കെ.ശാന്തകുമാരിയും തന്നെ മത്സരിക്കും.2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സിപിഎം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതില്‍ 9 സ്വതന്ത്രര്‍ ഉള്‍പ്പെടെ 83 പേരുടെ പട്ടികയാണ് സിപിഎം പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ചേശ്വരത്തും ദേവികുളത്തും സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കി സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്ന 13 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 വനിതകളും മത്സര രംഗത്തുണ്ട്. നന്നായി പ്രവര്‍ത്തിച്ചിരുന്ന ഏതാനം പ്രവര്‍ത്തകരെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് നിയോഗിക്കാനും പുതിയ ആളുകള്‍ക്ക് അവസരം നല്‍കാനുമാണ് പാര്‍ട്ടി ഇത്തവണ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അതേസമയം കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. അഞ്ച് മുന്‍മന്ത്രിമാരും നിലവിലുള്ള മന്ത്രിമാരും മത്സരിക്കില്ല. മഹാഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവരാണ്. 30 വയസില്‍ താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്.

സ്ഥാനാര്‍ത്ഥികള്‍

ഉദുമ – സി.എച്ച് കുഞ്ഞമ്പു
തൃക്കരിപ്പൂര്‍ – എം. രാജഗോപാല്‍
പയ്യന്നൂര്‍ – ടി.ഐ. മദുസൂധനന്‍
തളിപ്പറമ്പ് – എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍
അഴീക്കോട് – കെ.വി.സുമേഷ്
കല്ല്യാശേരി – എം.വിജിന്‍
ധര്‍മ്മടം – പിണറായി വിജയന്‍
മട്ടന്നൂര്‍ – കെ.കെ. ശൈലജ
പേരാവൂര്‍ – സക്കീര്‍ ഹുസൈന്‍
തലശേരി – എ.എന്‍. ഷംസീര്‍
മാനന്തവാടി – ഒ.ആര്‍.കേളൂ
സുല്‍ത്താന്‍ബത്തേരി- എം.എസ്. വിശ്വനാഥന്‍
പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍
ബാലുശേരി – കെ.എം.സച്ചിന്‍ദേവ്
കൊയിലാണ്ടി- കാനത്തില്‍ ജമീല
കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍ – പി.എ. മുഹമ്മദ് റിയാസ്
തിരുവമ്പാടി -ലിന്റോ ജോസഫ്
മലപ്പുറം – പാലോളി അബ്ദുറഹ്മാന്‍
തിരൂര്‍ – ഗഫൂര്‍ പി. ലില്ലീസ്
വേങ്ങര – ജിജി പി.
വണ്ടൂര്‍ – പി. മിഥുന
മങ്കട – അഡ്വ. റഷീദ് അലി
പൊന്നാനി- പി. നന്ദകുമാര്‍
തൃത്താല – എം.ബി. രാജേഷ്
തരൂര്‍- പി.പി. സുമോദ്
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ – കെ.ബാബു
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം – അഡ്വ. കെ. പ്രേംകുമാര്‍
കോങ്ങാട് – അഡ്വ. കെ. ശാന്തകുമാരി
പാലക്കാട് – അഡ്വ. സി.പി. പ്രമോദ്
മലമ്പുഴ – എ. പ്രഭാകരന്‍
കുന്നംകുളം – എ.സി. മൊയ്തീന്‍
ചേലക്കര – കെ.രാധാകൃഷ്ണന്‍
മണലൂര്‍ – മുരളി പെരുനെല്ലി
ഗുരുവായൂര്‍ – എന്‍.കെ. അക്ബര്‍
പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
ഇരിങ്ങാലക്കുട – പ്രൊഫ. ആര്‍. ബിന്ദു
വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
ആലുവ – ഷെല്‍നാ നിഷാദ് അലി
കുന്നത്ത്‌നാട് – പി.വി.ശ്രീനിജന്‍
വൈപ്പിന്‍ – കെ.എന്‍. ഉണ്ണികൃഷ്ണന്‍
കളമശേരി – പി. രാജീവ്
കൊച്ചി – കെ.ജെ. മാക്‌സി
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കോതമംഗലം – ആന്റണി ജോണ്‍
ഉടുമ്പന്‍ചോല – എം.എം.മണി
ഏറ്റുമാനൂര്‍ -വി.എന്‍. വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി. തോമസ്
കോട്ടയം- കെ. അനില്‍കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ – ദലീമ ജോജോ
കായംകുളം – യു.പ്രതിഭ
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
മാവേലിക്കര – എം. എസ്. അരുണ്‍ കുമാര്‍
ആറന്മുള- വീണാ ജോര്‍ജ്
കോന്നി – കെ.യു.ജനീഷ് കുമാര്‍
കൊട്ടാരക്കര – കെ.എന്‍.ബാലഗോപാല്‍
കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ
ഇരവിപുരം – എം. നൗഷാദ്
കൊല്ലം- എം. മുകേഷ്
വര്‍ക്കല – വി. ജോയ്
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
വാമനപുരം – ഡി.കെ.മുരളി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
നേമം – വി.ശിവന്‍കുട്ടി
കാട്ടാക്കട – ഐ.ബി.സതീഷ്
അരുവിക്കര – അഡ്വ. ജി. സ്റ്റീഫന്‍
നെയ്യാറ്റിന്‍കര – കെ. ആന്‍സലന്‍
പാറശാല -സി.കെ.ഹരീന്ദ്രന്‍
സിപിഐഎം പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍

കുന്നമംഗലം – പി.ടി.എ. റഹീം
കൊടുവള്ളി കാരാട്ട് റസാഖ്
കൊണ്ടോട്ടി – സുലൈമാന്‍ ഹാജി
താനൂര്‍ – വി. അബ്ദുള്‍ റഹ്മാന്‍
നിലമ്പൂര്‍ – പി.വി. അന്‍വര്‍
പെരിന്തല്‍മണ്ണ- കെ.പി. മുസ്തഫ
തവനൂര്‍ – കെ.ടി. ജലീല്‍
എറണാകുളം – ഷാജി ജോര്‍ജ്
ചവറ – ഡോ. സുജിത് വിജയന്‍

You might also like

-