സഭ വിറ്റ ഭൂമി കണ്ടുകെട്ടി; ഇടനിലക്കാരന്‍ 10 കോടി പിഴയൊടുക്കണം
3.94 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി സാജു പിന്നീട് 39 കോടിയ്ക്കാണ് മറിച്ചു വിറ്റത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നേരത്തെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു.
കൊച്ചി :സിറോ മലബാർ സഭയുടെ അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ ആദായ നികുതി വകുപ്പിന്റെ നടപടി . അങ്കമാലി അതിരൂപത സാജു വർഗീസിന് വിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.നികുതിവെട്ടിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇടനിലക്കാരന്‍ സാജു വര്‍ഗീസിന് 10 കോടി പിഴയൊടുക്കാന്‍ നോട്ടീസ് നല്‍കി.
സാജു വർഗീസിന്റെ സാമ്പത്തിക ഇടപാടുകൾ എല്ലാം തന്നെ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. 3.94 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി സാജു പിന്നീട് 39 കോടിയ്ക്കാണ് മറിച്ചു വിറ്റത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നേരത്തെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു.