കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുമലയാളികൾ മരിച്ചു

കോയമ്പത്തൂർ വിമാനതാവളത്തിലേക്ക് പോവുകയായിരുന്ന ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശികളാണ് അപകടത്തിൽ പെട്ടത്

0

കോയമ്പത്തൂർ :വെള്ളല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് ന ല്ലേപ്പിളളി സ്വദേശികളായ നാലു പേർ മരിച്ചു. പാലക്കാട് ഭാഗത്ത് നിന്നും പോവുകയായിരുന്ന കാറും – സേലം ഭാഗത്ത് നിന്നും വന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.കോയമ്പത്തൂർ വിമാനതാവളത്തിലേക്ക് പോവുകയായിരുന്ന ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശികളാണ് അപകടത്തിൽ പെട്ടത്.കാറിൽ സഞ്ചരിച്ചിരുന്ന എട്ടങ്ങാ സന്ഘമനാണ് അപകടത്തിൽ പെട്ടത് നല്ലേപ്പിള്ളി സ്വദേശി രമേശ്, രമേശിന്റെ പന്ത്രണ്ട് വയസുള്ള മകൾ ആദിഷ, ഇവരുടെ ബന്ധു മീര, മീരയുടെ 7 വയസുള്ള മകൻ ഋശികേഷ് എന്നിവരാണ് മരിച്ചത്. പുറകെ വന്ന വാഹനത്തിലുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആതിര, നിരഞ്ജന, വിപിൻദാസ് എന്നിവരും ബന്ധുക്കളാണ്. നല്ലേപിള്ളി സ്വദേശിയായ ഡ്രൈവർ രാജനും പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറി മറിഞ്ഞു

You might also like

-