മൂന്ന് ട്രാൻസ് ജെണ്ടറുകളെ പമ്പയിൽ തടഞ്ഞു; രേഖകൾ  പരിശോധിച്ചു ദർശനം 

തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് തങ്ങളെ കടത്തിവിട്ടതെന്നും അനാവശ്യമായാണ് തടഞ്ഞതെന്നും  ഇവർ   പറഞ്ഞു

0

ശബരിമല: ശബരിമല ദർശനത്തിനെത്തിയ മൂന്നു ട്രാൻസ് ജെണ്ടറുകളെ പമ്പയിൽ പൊലീസ് തടഞ്ഞതായി പരാതി. അവന്തിക, രഞ്ജു, തൃപ്തി എന്നിവരെയാണ് തടഞ്ഞത്. ജില്ലാകളക്ടർ ഇപെട്ട് ഇവരെ ശബരിമലയിലേക്ക് കടത്തിവിട്ടു. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് തങ്ങളെ കടത്തിവിട്ടതെന്നും അനാവശ്യമായാണ് തടഞ്ഞതെന്നും  ഇവർ   പറഞ്ഞു. പൊലീസ് അകാരണമായി തടയുകയായിരുന്നുവെന്ന് രഞ്ജു പറഞ്ഞു. അതേസമയം തിരിച്ചറിയില്‍ രേഖകള്‍ പരിശോധിക്കുന്നതിനായാണ് മൂവരെയും തടഞ്ഞതെന്ന് പൊലീസ് വ്യകത്മാക്കി. രേഖകള്‍ പരിശോധിച്ച് മൂവരെയും ദര്‍ശനത്തിനായി പോകാന്‍ അനുവദിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

You might also like

-