കൊളംബോ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 207 കടന്നു മരിച്ചവരിൽ 35 വിദേശീയരും മരണസംഖ്യ ഇനിയും മുയർന്നേക്കും . അക്രമത്തെ ലോകനേതാക്കൾ അപലപിച്ചു
സ്ഫോടനങ്ങളിൽ 35 വിദേശികളടക്കം 207പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു.
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഈസ്റ്റേറിൽ ഞായറാഴ്ച നടന്ന സ്ഫോടനങ്ങളിൽ 35 വിദേശികളടക്കം 207പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. 10 വർഷം മുമ്പുനടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷം നടന്ന വൻ സ്ഫോടനങ്ങളിൽ രാജ്യ നടുങ്ങിയിരിക്കുകയാണ് . എട്ട് സ്ഫോടനങ്ങ ളും രണ്ടു ചാവേർ അക്രമങ്ങളുമാണ് നടന്നിട്ടുള്ളത്. സ്പോടങ്ങളായിൽ നാനൂറിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട് അതേസമയം ലങ്കയിലെ സ്ഫോടനത്തില്‍ ഒരു മലയാളി കൊലപ്പെട്ടതായി വിവരമുണ്ട്. കാസര്‍ഗോഡ് മെഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയായ റസീന ആണ് മരിച്ചത്. ശ്രീലങ്കയില്‍ ഉള്ള ബന്ധുക്കളെ കാണാനായാണ് ഇവര്‍ കൊളംബോയിലെത്തിയത്..ഈസ്റ്റർ രാത്രിയിൽ പള്ളിയിലും പഞ്ച നക്ഷത്ര ഹോട്ടലിൽ ഉണ്ടായ സ്പോടങ്ങൾക്ക് ശേഷം ഉച്ചക്കക്ക് ശേഷമാവും സ്ഫോടനങ്ങൾ നടന്നതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു .കൊളംബോയിലെ ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം വീണ്ടുമൊരു സ്ഫോടനം കൂടി നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഡെമറ്റാഗൊഡയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംസങ്ങള്‍ ലഭ്യമായി വരുന്നേയുള്ളൂ.സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ബോംബ് സ്ഫോടനത്തിന് പിന്നാലെ ദെയവാലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കരുതലെന്ന നിലയില്‍ രാജ്യത്തെ സാമൂഹിക മാധ്യമങ്ങള്‍ സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
ഫ്രാൻസിസ് മാർപാപ്പ ആക്രമണത്തെ അപലപിക്കുകയും അതിനെ ‘ക്രൂരമായ അക്രമ’മെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേർഡ് സ്ക്വയറിൽ നടന്ന ഈസ്റ്റർ ഞായറാഴ്ച ആഘോഷവേളയിൽ ആയിരക്കണക്കിനാളുകളെ അഭിസംബോധന ചെയ്തുകൊണ്ട് മാർപാപ്പ പറഞ്ഞു: “ക്രിസ്തീയ സമൂഹത്തോടുള്ള എന്റെ അടുപ്പത്തെ പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. , അത്തരം ക്രൂരമായ അക്രമത്തിൻറെ എല്ലാ ഇരകളിലും. “ദുരന്തത്തിൽ മരിച്ചവരെ ഞാൻ കർത്താവിനു ഭരമേൽപ്പിക്കുന്നു. മുറിവേറ്റവർക്കും ഈ ദുരന്തത്തിന്റെ ഫലമായി കഷ്ടത അനുഭവിക്കുന്ന എല്ലാവർക്കുവേണ്ടി ഞാൻ പ്രാർഥിക്കുന്നു മർപ്പ കുട്ടി ചേർത്തു
അക്രമത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അപലപിച്ചു
“ക്രിസ്ത്യ ൻ പള്ളിയിലും ഹോട്ടലുക ളിലുമുണ്ടായ അക്രമത്തെ അപലപിക്കുന്നതായും കൊല്ലപ്പെട്ട ആളുകളോട് അമേരിക്കൻ ജനതയുടെ അനുശോചനം അറിയിക്കുന്നതായും റൊണാൾഡ് ട്രംപ് പറഞ്ഞു