കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി
2020-21 അക്കാദമിക് വര്‍ഷത്തേക്കു മാത്രമാണ് ഈ ക്രമീകരണം
സംസ്ഥാനത്തെ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. 2020-21 അക്കാദമിക് വര്‍ഷത്തേക്കു മാത്രമാണ് ഈ ക്രമീകരണം. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പുറത്തുപോയി പഠിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ബിരുദ കോഴ്സുകള്‍ക്ക് 70 സീറ്റ് വരെ വര്‍ധിപ്പിക്കാം. ബിരുദാനന്തര ബിരുദത്തിന് സയന്‍സ് വിഷയങ്ങളില്‍ 25, ആര്‍ട്സ്-കൊമേഴ്സ് വിഷയങ്ങള്‍ക്ക് 30 സീറ്റ് വരെയും ഓരോ കോളജുകള്‍ക്കും വര്‍ധിപ്പിക്കാം.
ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ സയന്‍സ് വിഷയങ്ങളില്‍ പരമാവധി 25 സീറ്റും ആര്‍ട്സ്, കൊമേഴ്സ് വിഷയങ്ങളില്‍ 30 സീറ്റും വരെയാക്കാം.സീറ്റുകള്‍ വര്‍ധിപ്പിക്കുന്പോള്‍ വരുന്ന അധിക ബാധ്യത സംബന്ധിച്ച് ബദല്‍ നിര്‍ദേശങ്ങള്‍ ഉത്തരവിലില്ല. എന്നാല്‍ സര്‍ക്കാരിന് അധിക ബാധ്യത വരുത്തരുതെന്നും നിര്‍ദേശിക്കുന്നു. അതേ സമയം എത്ര സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നതിനുള്ള അധികാരം കോളജുകള്‍ക്കുണ്ട്.