കോ​ള​ജു​ക​ളി​ല്‍ സീ​റ്റ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി

2020-21 അ​ക്കാ​ദ​മി​ക് വ​ര്‍​ഷ​ത്തേ​ക്കു മാ​ത്ര​മാ​ണ് ഈ ​ക്ര​മീ​ക​ര​ണം

0

സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ല്‍ സീ​റ്റ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. 2020-21 അ​ക്കാ​ദ​മി​ക് വ​ര്‍​ഷ​ത്തേ​ക്കു മാ​ത്ര​മാ​ണ് ഈ ​ക്ര​മീ​ക​ര​ണം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​റ​ത്തു​പോ​യി പ​ഠി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബി​രു​ദ കോ​ഴ്സു​ക​ള്‍​ക്ക് 70 സീ​റ്റ് വ​രെ വ​ര്‍​ധി​പ്പി​ക്കാം. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ല്‍ 25, ആ​ര്‍​ട്സ്-​കൊ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ള്‍​ക്ക് 30 സീ​റ്റ് വ​രെ​യും ഓ​രോ കോ​ള​ജു​ക​ള്‍​ക്കും വ​ര്‍​ധി​പ്പി​ക്കാം.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ല്‍ സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി 25 സീ​റ്റും ആ​ര്‍​ട്സ്, കൊ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളി​ല്‍ 30 സീ​റ്റും വ​രെ​യാ​ക്കാം.സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്പോ​ള്‍ വ​രു​ന്ന അ​ധി​ക ബാ​ധ്യ​ത സം​ബ​ന്ധി​ച്ച്‌ ബ​ദ​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ത്ത​ര​വി​ലി​ല്ല. എ​ന്നാ​ല്‍ സ​ര്‍​ക്കാ​രി​ന് അ​ധി​ക ബാ​ധ്യ​ത വ​രു​ത്ത​രു​തെ​ന്നും നി​ര്‍​ദേ​ശി​ക്കു​ന്നു. അ​തേ സ​മ​യം എ​ത്ര സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന​തി​നു​ള്ള അ​ധി​കാ​രം കോ​ള​ജു​ക​ള്‍​ക്കു​ണ്ട്.

You might also like

-