പാചക വാതക വില വര്‍ധിപ്പിച്ചു സിലിണ്ടറിന് 50 രൂപയുടെ വര്‍ധന
ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
മുംബൈ :പാചക വാതക വില വര്‍ധിപ്പിച്ചു. ഇന്നുമുതല്‍ സിലിണ്ടറിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഗ്യാസിന് വില കൂടിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 651 രൂപയായി.ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു. നവംബറില്‍ ഇത് 1241 രൂപയായിരുന്നു