പൊലീസ് ചാര്‍ജ് ചെയ്താല്‍ ഉടന്‍ യുഎപിഎ പ്രാബല്യത്തില്‍ വരില്ല; മുഖ്യമന്ത്രി

ഇടതുപക്ഷത്തിന്‍റെ നിലപാടില്‍ മാറ്റമില്ല. പാര്‍ലമെന്റില്‍ UAPA ഭേദഗതി കൊണ്ടുവന്നപ്പോള്‍ ബിജെപിക്കൊപ്പം കൂടി അനുകൂലിച്ച കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാൻ അവകാശമില്ല. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു 

0

തിരുവനതപുരം :മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന കേസില്‍ കോഴിക്കോട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎപിഎ പ്രാബല്യത്തില്‍ വരാന്‍ സര്‍ക്കാരിന്റെ അനുമതികൂടി വേണം. യുഎപിഎ പൊലീസ് ചാര്‍ജ് ചെയ്ത ഉടനെ പ്രാബല്യത്തില്‍ വരില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ പരിശോധന നടക്കണം ജസ്റ്റിസ് ഗോപിനാഥാണ് കമ്മീഷൻ  പരിശോധിക്കും  . ഇടതുപക്ഷത്തിന്‍റെ നിലപാടില്‍ മാറ്റമില്ല. പാര്‍ലമെന്റില്‍ UAPA ഭേദഗതി കൊണ്ടുവന്നപ്പോള്‍ ബിജെപിക്കൊപ്പം കൂടി അനുകൂലിച്ച കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാൻ അവകാശമില്ല. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

അതേസമയം, അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തി. ചെറുപ്പക്കാര്‍ക്കു നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎപിഎയ്‌ക്കെതിരെ ദേശീയതലത്തില്‍ തന്നെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. കേന്ദ്രസര്‍ക്കാര്‍ ഈ നിയമം പാസാക്കുമ്പോള്‍ തന്നെ അതിനെ എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഐഎം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ യുഎപിഎ ചുമത്തുന്നതിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. എല്‍ഡിഎഫ് ഭരണത്തില്‍ ഒരു നിരപരാധിക്കും നേരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരം ഒരു സമീപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കാനാവുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

You might also like

-