കോവിഡ് വ്യാപനം തടയാൻ പ്രധാനമന്ത്രി വിളിച്ചമുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരാമെന്നതാണ് സര്‍ക്കാരിന്‍റെ മറ്റൊരു നിര്‍ദേശം

0

ഡൽഹി :കോവിഡ് പ്രതിസന്ധി ചർച്ചചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗം മുഖ്യ മന്ത്രി മാരുടെ യോഗം ഇന്ന് സംസ്ഥാന മുഖ്യമന്ത്രി മാരുമായി പ്രധാനമന്ത്രി ഓൺലൈൻ വഴി ഇന്ന് കോവിഡ് പ്രതിസന്ധി ചർച്ചചെയ്യും കൊറോണ വയർസ് വ്യാപനം രാജ്യത്തു വൻതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മോദി വീണ്ടും മുഖ്യ മന്ത്രിമാരുടെ യോഗം വിളിച്ചത് ഡൽഹി ഗുജറാത്ത് മഹാരാഷ്ട്ര തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് ബാധ വൻതോതിൽ പടരുന്ന സാഹചര്യത്തിലാണന് പ്രധാനമന്ത്രി സ്ഥിഗതികൾ വിലയിരുത്താൻ യോഗം വിളിച്ചിട്ടുള്ളത്

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന കാര്യം പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം ഉന്നയിക്കും. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി വെക്കും. ഇന്ന് വൈകിട്ട് 3 മണിക്കാണ് മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ്.എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം ഇന്ത്യന്‍ എംബസികള്‍ക്ക് എത്തിയതിന്‍റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യ ജൂണ്‍ 20 മുതല്‍ മലയാളി യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരാമെന്നതാണ് സര്‍ക്കാരിന്‍റെ മറ്റൊരു നിര്‍ദേശം. ലോകത്തുടനീളം രോഗികളുടെ യാത്ര വിലക്കിയ സാഹചര്യത്തില്‍ ഈ നിര്‍ദേശം അംഗീകരിക്കപ്പെടുമോ എന്നത് കണ്ടറിയേണ്ടതാണ്. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം തുടരണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ട്രെയിന്‍ സര്‍വീസ് പൂര്‍ണതലത്തിലാക്കരുത് തുടങ്ങിയ കാര്യങ്ങളും സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍വെക്കും. സംസ്ഥാനത്തിന് കൂടുതല്‍ കേന്ദ്ര സഹായവും ആവശ്യപ്പെടും.

രാജ്യത്ത് കോവിഡ് മരണം പതിനായിരത്തോട് അടുത്തിരിക്കുകയാണ്. 11000 ന് മുകളിൽ പ്രതിദിനം രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നു.
രോഗബാധയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുത്ത് സംസ്ഥാനങ്ങളെ രണ്ടായി തിരിച്ചാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം 21 മുഖ്യമന്ത്രിമാർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. രോഗവ്യാപനം, പ്രതിരോധ പ്രവർത്തനങ്ങൾ, ചികിത്സാ സൗകര്യ കുറവ്, കോവിഡ് പരിശോധന, അടച്ചുപൂട്ടൽ ഇളവുകൾ, സാമ്പത്തിക പ്രശ്നങ്ങൾ, തുടങ്ങിയവ ചർച്ചയാകും. മഹാരാഷ്ട്ര, തമിഴ്‍നാട്, ഡൽഹി ഉൾപ്പെടെ കോവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചർച്ച നാളെയാണ്. രണ്ട് ഗ്രൂപ്പുകളായി തിരിച്ചതിനാൽ എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരം ലഭിക്കും.

രോഗബാധ പാരമ്യത്തിലേക്കെത്തുന്നതിനാൽ യോഗം നിർണായക തീരുമാനങ്ങൾ എടുത്തേക്കാം. മഹാരാഷ്ട്ര, തമിഴ്‍നാട്, ഡൽഹി, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാണ്. മഹാരാഷ്ട്രയിൽ കോവിഡ് മരണം നാലായിരം കടന്നു. 187 പേർ കൂടി മരിച്ചതോടെ ആകെ മരണം 4128 ആയി. 2786 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചതോടെ രോഗികൾ 1.10 ലക്ഷം ആയി. ഡൽഹിയിൽ 73 മരണവും 1467 പുതിയ കേസുകളും കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 42, 829 ഉം മരണസംഖ്യ 1400 ആയും ഉയർന്നു.കോവിഡ് ലോക് ഡൌണ്‍ സാഹചര്യത്തില്‍ ഇത് നാലാമത്തെ തവണയാണ് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്നത്.

You might also like

-