കെടുത്തി നേരിടാൻ അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം,രക്ഷാപ്രവർത്തകർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് മന്ത്രി ചന്ദ്രശേഖരൻ
കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണസേനയെ അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണസേനയെ അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കുമെന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോലീസ്, ഫയര്‍ഫോഴ്സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മഴ ദുരന്തം വിതച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർക്ക് എല്ലാവിധ സഹായവും നൽകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തുവെന്നും ആവശ്യമെങ്കിൽ തമിഴ്നാട്ടിൽ നിന്ന് കൂടുതൽ സേനയെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തം നേരിടാൻ മേഖലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു